ലോസ് ആഞ്ചലസ്: കായിക രംഗത്ത് നിന്ന് മറ്റൊരു പീഡനക്കഥ കൂടി. ടീം ഡോക്ടര്‍ തന്നെ പീഡിപ്പിച്ചെന്നും ഇക്കാര്യം രഹസ്യമാക്കിവയ്ക്കാന്‍ അമേരിക്കന്‍ ജിംനാസ്റ്റിക് അസോസിയേഷന് നിര്‍ബന്ധിപ്പിച്ച് കരാറുണ്ടാക്കിയതായും ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേത്രിയായ മകായല മറോണി. ഇക്കാര്യങ്ങള്‍ ഉന്നയിച്ച്് അമേരിക്കന്‍ ഒളിമ്പിക് കമ്മിറ്റിക്കും അമേരിക്കന്‍ ജിനാസ്റ്റിക് അസോസിയേഷനും ടീമിന്റെ മുന്‍ ഡോക്ടറായ ലാറി നാസറിനുമെതിരെ മറോണി ലോസ് ആഞ്ചലസ് കോടതിയില്‍ ഹര്‍ജി നല്കി.
മാനസിരോഗ ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതിനാലാണ് കഴിഞ്ഞ ഡിസംബറില്‍ ഒത്തുതീര്‍പ്പ് കാരാറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതയായതെന്ന് ഹര്‍ജിയില്‍ പറയുന്നു.
കൗമാരക്കാരിയായിരുന്നപ്പോഴാണ് നാസര്‍ പിഡീപ്പിച്ചു തുടങ്ങിയത്. 2003 മുതല്‍ 2013 വരെ പീഡനം തുടര്‍ന്നു. നിര്‍ബന്ധിച്ച് ഒപ്പുവെച്ച കരാര്‍ റദ്ദാക്കണമെന്നും നഷ്ടപരിഹാം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അതേസമയം, മറോണിയുടെ വക്കീലാണ് കരാര്‍ രഹസ്യമാക്കി വയ്ക്കാന്‍ മുന്‍കൈയെടുത്തതെന്ന് അമേരിക്കന്‍ ജിംനാസ്റ്റിക് അസോസിയേഷന് വ്യക്തമാക്കി.
ബാല അശ്ലീലതയുമായി ബന്ധപ്പെട്ട കേസില്‍ അടുത്തിടെ നാസറിന് മിഷിഗണിലെ അമേരിക്കന്‍ ജില്ലാ കോടതി അറുപത് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: