തലശ്ശേരി: പെരുന്താറ്റില്‍ ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഡിസംബര്‍ 24 മുതല്‍ 31 വരെ കണ്ഠമംഗലം നന്ദകുമാറിന്റെ നേതൃത്വത്തില്‍ നടക്കും. 24 ന് കാലത്ത് മഹാഗണപതിഹോമം, കലവറ നിറയ്‌ക്കല്‍ ഘോഷയാത്ര, വിഗ്രഹ ഘോഷയാത്ര, ആചാര്യവരണം, വെകിട്ട് ഭാഗവത മാഹാത്മപാരായണവുംപ്രഭാഷണവും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ പൂജകളും പ്രസാദ വിതരണവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഇ.എം.സത്യനാഥ്, സുനില്‍കുമാര്‍ സി.വി.സുനീഷ്, സി.കെ.പി.ദേവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
















