പയ്യന്നൂര്‍: തായിനേരിമുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തിനായി ക്ഷേത്ര മതിലകവും പുറവും ദേവിയുടെ പന്തല്‍ മംഗലത്തിനായി ഒരുക്കുന്നതിനു തുടക്കം കുറിക്കുന്ന ചടങ്ങായ നിലംപണി ഇന്ന് കാലത്ത് 9.25 നും 9.50നും ഇടയില്‍ ക്ഷേത്രം കൈലാസകല്ലിനു സമീപം നടക്കും. തുടര്‍ന്ന് അന്നദാനവും ഉണ്ടാകും.
















