വളപട്ടണം: ഒന്നര കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പുതിയതെരു നീരൊഴുക്കും ചാലില്‍ വാഹന പരിശോധനക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്. അത്താഴക്കുന്ന് സ്വദേശിയായ ഇബ്രാഹിം (32) ആണ് പിടിയിലായത്. വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊ തേരിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്റില്‍ നിന്ന് 23 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ പിടികൂടിയിരുന്നു.
















