ചെന്നൈ: പണം സമ്പാദിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ താന്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കില്ലായിരുന്നെന്നു ഡിഎംകെ നേതാവ് കനിമൊഴി. ടുജി അഴിമതിക്കേസില്‍ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
താന്‍ ഒരു മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. ധാരാളം പണം സമ്പാദിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കില്‍ ഇരുപതാം വയസില്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കില്ലായിരുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തന്നാല്‍ കഴിയാവുന്നതെല്ലാം ചെയ്യും.
തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ഇന്ന് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടേയും സുദിനമാണെന്നും കനിമൊഴി പറഞ്ഞു.
















