മുംബൈ: കുട്ടികളെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടവര്‍ വയസന്മാരായാല്‍ പോലും ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് മുംബൈ ഹൈക്കോടതി.കുട്ടികളെ പിഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട എഴുപത്തഞ്ചുകാരന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ എം ബാദര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ക്ക് ജീവിതകാലം മുഴുവന്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ യാതൊരു വിധത്തിലുമുള്ള അലിവും അര്‍ഹിക്കുന്നല്ലെന്ന് കോടതി വിലയിരുത്തി. അപ്പീല്‍കാലയളവില്‍ ജാമ്യം അനുവദിക്കണമെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് എഴുപത്തിയഞ്ചുകാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ബന്ധുവായ ആറു വയസുകാരിയെ പീഡിപ്പിച്ചകേസിലാണ് അടുത്തിടെ ഇയാളെ ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുമായി നിയമപോരാട്ടം നടക്കുന്നതിനാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഇയാള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പ്രായം പരിഗണിച്ച് അലിവുണ്ടാകണമെന്നും കോടതിയോട് അപേക്ഷിച്ചിരുന്നു.
















