Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇടതുഭരണത്തിലെ ‘ഡിഫി’ വിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2017, 02:45 am IST
inVicharam

അക്ഷര വിരോധികള്‍ക്കും വിദ്യ ആഭാസമാക്കിയവര്‍ക്കും എന്തും ചെയ്യാം എന്ന നിലവരുന്നത് ആപത്താണ്. അത്തരം സ്ഥിതിവിശേഷത്തിലേക്കാണ് കേരളം അനുദിനം വഴിതെറ്റിവീണുകൊണ്ടിരിക്കുന്നത്. വിദ്യാലയങ്ങള്‍ ആക്രമിക്കുക, പോലീസ് സ്റ്റേഷന്‍ അക്രമിക്കുക, മറ്റ് അധികൃതകേന്ദ്രങ്ങള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുക എന്നത് നടപ്പുരീതിയായിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കോഴിക്കോടിനടുത്ത രാമനാട്ടുകരയില്‍ ഉണ്ടായിരിക്കുന്നത്. അവിടെ പ്രവര്‍ത്തിക്കുന്ന ഭവന്‍സ് പള്‍സാര്‍ ലോ കോളജിലാണ് മാര്‍ച്ചിനെ തുടര്‍ന്ന് അക്രമം അരങ്ങേറിയത്. സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന അഹങ്കാരമാണ് അക്രമികളായ ഡിവൈഎഫ്‌ഐക്കാര്‍ക്ക് തണലായത്. നേരത്തെയും ഇതേ സ്ഥാപനത്തിനു നേരെ അതിക്രമങ്ങള്‍ നടന്നിരുന്നു.

വിവിധ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസാണ് തകര്‍ത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വനിതകളടക്കമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഡിവൈഎഫ്‌ഐയുടെ കൊടിയും മാരകായുധങ്ങളുമേന്തി എത്തിയവര്‍ കണ്ണില്‍ കണ്ടതൊക്കെ തകര്‍ത്തു. ഓഫീസിന്റെ ഇരുമ്പുഗേറ്റ് തകര്‍ത്താണ് അക്രമികള്‍ അകത്തുകയറിയത്. തികച്ചും ആസൂത്രിതമായിരുന്നു ആക്രമണം. നേരത്തെ സിപിഎം ഫറോക്ക് ഏരിയാ സെക്രട്ടറി ഫോണില്‍ ഡയറക്ടറെ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.

അക്രമത്തിനു തൊട്ടുമുമ്പായിരുന്നു ഇത്. തങ്ങള്‍ക്കു വിധേയരാവാത്തവരെ ഒരുവിധത്തിലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഗുണ്ടായിസം അരങ്ങേറിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി നടത്തുന്ന അക്രമങ്ങള്‍ക്ക് താങ്ങും തണലും നല്‍കുന്ന സമീപനമാണല്ലോ സര്‍ക്കാറിന്റേത്. ക്രമസമാധാനം പാര്‍ട്ടിക്കും അതിന്റെ ചോറ്റുപട്ടാളത്തിനും വീതംവെച്ചു കൊടുത്തിരിക്കുന്ന സ്ഥിതിയാണുള്ളത്. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്‌ഐയുടെ തൊപ്പി തലയില്‍വച്ച് ധാര്‍ഷ്ട്യം പ്രകടിപ്പിക്കുന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും കാണാം.

ഫീസ് വര്‍ദ്ധനയുടെ പേരില്‍ നേരത്തെ ഇതേ കോളജിനു നേരെ ആക്രമണം നടന്നിരുന്നു. അതിനെ തുടര്‍ന്ന് വിവിധ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും ശേഷം കോളജില്‍ അധ്യയനം ആരംഭിച്ചെങ്കിലും സിപിഎമ്മിന്റെ പക പലതരത്തില്‍ തലനീട്ടിപ്പുറത്തുവന്നിരുന്നു. അന്നത്തെ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനിടെയാണ് കഴിഞ്ഞദിവസം അക്രമം നടന്നത്. എല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് വ്യക്തമാകുന്ന തരത്തിലാണ് സംഭവഗതികള്‍. മാര്‍ച്ച് നിയന്ത്രിക്കാനെത്തിയ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഇവിടെ പ്രശ്‌നങ്ങളെല്ലാം ഈ രീതിയില്‍ തീര്‍ക്കാന്‍ നോക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമാവും എന്നതില്‍ സംശയമില്ല. ഭരണത്തിന്റെ ഹുങ്കും പാര്‍ട്ടി ഗുണ്ടായിസവും ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോവാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതിലൂടെ നാട്ടില്‍ ക്രമസമാധാനം ഇല്ലാതാവുകയാണ്. എല്ലാ നിലയ്‌ക്കും കഴിവുകെട്ട സര്‍ക്കാര്‍ ഗുണ്ടാപ്പണിയിലൂടെ മേല്‍ക്കൈ നേടുകയാണോ എന്ന സംശയമാണ് ഉയരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

News

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

പുതിയ വാര്‍ത്തകള്‍

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.