Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടി പുഷ്‌പോത്സവം 22 മുതല്‍ ജനുവരി 7 വരെ; ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 10:50 pm IST
inKannur

DCIM100MEDIADJI_0402.JPG

ഇരിട്ടി: ഗ്രീന്‍ലീഫ് അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 22 മുതല്‍ ജനുവരി 7 വരെ ഇരിട്ടിയില്‍ നടക്കുന്ന ഏഴാമത് പുഷ്‌പോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പൂക്കളുടെയും ചെടികളുടെയും വ്യത്യസ്തതയെ പരിചയപ്പെടുത്തുന്നിനൊപ്പം ക്രിസ്തുമസ്പുതുവത്സര അവധിക്കാലത്തിന് ഉത്സവപ്പൊലിമ പകരാനും കൂടി ലക്ഷ്യമിട്ടുള്ള പുഷ്‌പോത്സവം ഗംഭീരമാക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗര ഹൃദയത്തില്‍ തലശേരിവളവുപാറ സംസ്ഥാന പാതയ്‌ക്ക് സമീപത്ത് തവക്കല്‍ കോംപ്ലക്‌സിന് സമീപം നാലേക്കറോളം സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ നഗരിയിലാണ് പ്രദര്‍ശനം നടക്കുന്നത്.

പതിനായിരം ചതുരശ്ര അടിയില്‍ സ്വദേശി, വിദേശി ഇനങ്ങള്‍ ഉള്‍പ്പെടെ മുപ്പതിനായിത്തോളം ചെടികളുമായി സൊസൈറ്റി നേരിട്ടൊരുക്കുന്ന പൂന്തോട്ടങ്ങളാണ് പ്രധാന ആകര്‍ഷക ഇനം. അതോടൊപ്പം പ്രശസ്ത സിനിമാതാരം എസ്‌തേര്‍ ബ്രാന്‍ഡ് അംബാസിഡറായ പുഷ്‌പോത്സവത്തിന്റെ കലാഭംഗിയുള്ള നഗരി രൂപകല്‍പ്പന ചെയ്തിട്ടുള്ളത് ശില്പി ശ്രീനി പൂമരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ചരിത്രവും സംസ്‌കാരവും പരിസ്ഥിതി ബോധവല്‍ക്കരണ സന്ദേശങ്ങളും ഇഴചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് പ്രദര്‍ശന നഗരിയിലെ കാഴ്ചകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. നൂറോളം കൊമേഴ്‌സ്യല്‍ സ്റ്റാളുകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അതിരില്ലാത്ത ആഹ്ലാദവുമായി ഇരുപതോളം ഇനങ്ങളുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കും സജ്ജീകരിച്ചിട്ടുണ്ട്. ശുചിത്വമിഷന്‍, എക്‌സൈസ്, അഗ്‌നിശമനസേന, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കെഎസ്ഇബി, റെയ്ഡ്‌കോ എന്നിവയുടെ വൈവിധ്യമുള്ള പ്രദര്‍ശനങ്ങളും പ്രശസ്ത ജൈവ കര്‍ഷകന്‍ ഷിംജിത്ത് തില്ലങ്കേരിയുടെ ജൈവജാലകം നാട്ടറിവ് പ്രദര്‍ശനവും ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറളം ഫാമിന്റെ നടീല്‍വസ്തു വിപണന കേന്ദ്രത്തിന് പുറമെ കേരളത്തിനകത്തും പുറത്തുമുള്ള നഴ്‌സറികളും ബോണ്‍സായി പ്രദര്‍ശനവും നഗരിയിലുണ്ടാകും. പരിസ്ഥിതിജലസംരക്ഷണ ബോധവല്‍ക്കരണ പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനങ്ങളിലൂന്നിയാണ് പുഷ്‌പോത്സവം രൂപകല്‍പന ചെയ്തിരിക്കുന്നത്.

പുഷ്‌പോത്സവം നാളെ അഞ്ചിന് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്രാന്‍ഡ് അംബാസിഡര്‍ സിനിമാതാരം എസ്‌തേര്‍ വിശിഷ്ടാതിഥിയായിരിക്കും. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ സി.എ.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. അമ്യൂസ്‌മെന്റ് പാര്‍ക്ക് ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകനും ഫയര്‍ഫോഴ്‌സ് പ്രദര്‍ശനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മയും എക്‌സൈസ് പ്രദര്‍ശനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നയും ശുചിത്വ മിഷന്‍ പ്രദര്‍ശനം തഹസില്‍ദാര്‍ കെ.കെ.ദിവാകരനും ജൈവജാലകം നാട്ടറിവ് കാര്‍ഷിക പ്രദര്‍ശനം ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലും ആറളം ഫാം സ്റ്റാള്‍ ആറളം ഫാമിങ് കോര്‍പറേഷന്‍ എംഡി കെ.പി.വേണുഗോപാലന്‍, കെഎസ്ഇബി പ്രദര്‍ശനം കെഎസ്ഇബി ബോര്‍ഡ് അംഗം ഡോ.വി.ശിവദാസനും റെയ്ഡ്‌കോ കാര്‍ഷികോപകരണ പ്രദര്‍ശനം ചെയര്‍മാന്‍ വല്‍സന്‍ പനോളിയും ഉദ്ഘാടനം ചെയ്യും. ഗ്രീന്‍ലീഫ് പ്രഥമ ചെയര്‍മാന്‍ ഡോ. എം.ജെ.മാത്യു ആദരിക്കലും മുന്‍ ചെയര്‍മാന്‍ സി.അഷറഫ് തുണിസഞ്ചി വിതരണ ഉദ്ഘാടനവും നടത്തും. മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ സര്‍വ്വകക്ഷി പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ ആശംസകള്‍ നേരും.

പുഷ്‌പോത്സവത്തോടനുബന്ധിച്ചുള്ള നാട്ടുരുചി നാടന്‍ പാചക മത്സരം 27 ന് 1.30 നും വര്‍ണോത്സവം ചിത്രരചന മത്സരം 30 ന് പത്തിനും പൂനിലാവ് മൈലാഞ്ചിയിടല്‍ മത്സരം മൂന്നിന് രണ്ടിനും പുഷ്‌പോത്സവ നഗരിയില്‍ നടക്കും. ഫോണ്‍: 7025934101.

കേരള സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് മാലിന്യ നിര്‍മാര്‍ജനത്തിനും ഹരിതവല്‍ക്കരണം ജലസംരക്ഷണത്തിനും പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന കാര്യങ്ങളിലൂന്നിയാണ് പുഷ്‌പോത്സവമെന്നും എല്ലാ ദിവസവും ഉച്ചയ്‌ക്ക് 1.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം നടക്കുകയെന്നും ഭാരവാഹികളായ സി.എ.അബ്ദുള്‍ ഗഫൂര്‍, പി.അശോകന്‍, ഡോ.എം.ജെ. മാത്യു, സി.അഷറഫ്, കെ.സി.ജോസ്, സി.ബാബു, പി.പി.രജീഷ്, എന്‍.ജെ.ജോഷി, പി.സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.