Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്വാറി ഉല്‍പ്പന്നങ്ങളുടെ ക്ഷാമവും വിലവര്‍ധനയും ക്വാറി ഉല്‍പ്പന്നങ്ങളുടെ ക്ഷാമവും വിലവര്‍ധനയും പരിഹരിക്കാന്‍ നടപടിയെടുക്കും: കെ.വി.സുമേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 10:48 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ ക്വാറി ഉല്‍പ്പന്നങ്ങളുടെ ക്ഷാമവും വിലവര്‍ധനയും പരിഹരിക്കാന്‍ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. ആവശ്യത്തിന് ക്വാറി ഉല്‍പ്പന്നങ്ങള്‍ ലഭിക്കാത്തത് കാരണം റോഡ് നിര്‍മാണം ഉള്‍പ്പെടെ ജില്ലയിലെ പദ്ധതി നിര്‍വഹണം തടസ്സപ്പെട്ടതായി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ഉയര്‍ന്ന പരാതിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കല്‍, ചെങ്കല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കുന്നതിന് ചിലകേന്ദ്രങ്ങള്‍ കൃത്രിമക്ഷാമമുണ്ടാക്കുന്നതായി സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. വിലവര്‍ധന പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ക്വാറി ഉടമകളുടെ യോഗം വിളിച്ചുചേര്‍ക്കും. സമീപജില്ലകളിലേതിനേക്കാള്‍ ഇരട്ടിയിലേറെ വിലയാണ് ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് ജില്ലയില്‍ ഈടാക്കുന്നതെന്നും ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ഇതിനകം 68 ചെങ്കല്‍-കരിങ്കല്‍ ക്വാറികള്‍ക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിക്കഴിഞ്ഞതായും മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജിഎസ്ടി കാരണം കരാറെടുക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് പറയുന്ന ചില കാറുകാര്‍ പല പ്രവൃത്തികള്‍ക്കും കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ടെണ്ടര്‍ തുകയേക്കാള്‍ കുറഞ്ഞ നിരക്കിലാണ്. സാമ്പത്തിക നഷ്ടമല്ല, മറ്റെന്തോ താല്‍പര്യങ്ങളാണ് നിസ്സഹകരണത്തിനു പിന്നിലെന്ന സംശയം ഉയരുന്നത് ഈ സാഹചര്യത്തിലാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബ്ലോക്ക് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കൃഷി സ്വയംപര്യാപ്ത ഗ്രാമം പദ്ധതി വന്‍ വിജയമാണെന്നും അടുത്ത വര്‍ഷം കൂടുതല്‍ പഞ്ചായത്തുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. തെരുവുനായകളെ വന്ധ്യംകരിക്കുന്ന എബിസി പദ്ധതി ഏറ്റവും വിജയകരമായി നടപ്പാക്കിയ ജില്ലയാണ് കണ്ണൂരെന്ന് പ്രസിഡന്റ് പറഞ്ഞു. നിലവിലെ പാപ്പിനിശ്ശേരി കേന്ദ്രത്തില്‍ പദ്ധതി പ്രവര്‍ത്തനം തുടര്‍ന്നുവരുന്നുണ്ട്. തലശ്ശേരി മുനിസിപ്പാലിറ്റി, പടിയൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കൂടി പുതിയ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. പഞ്ചായത്ത് അംഗങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചാല്‍ മാത്രമേ പദ്ധതി വിജയിപ്പിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. അഴുക്കില്‍ നിന്ന് അഴകിലേക്ക് പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വളപട്ടണത്തും പേരാവൂരിലും നടന്ന പുഴസമ്മേളനങ്ങളിലും പുഴനടത്തത്തിലും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. പദ്ധതിക്ക് നല്ല പിന്തുണ നല്‍കുന്ന ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിനെ യോഗം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പ.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ് ബാബു, ടി.ടി.റംല, കെ.ശോഭ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് വര്‍ഗീസ്, ജോയ് കൊന്നക്കല്‍, അന്‍സാരി തില്ലങ്കേരി, അജിത് മാട്ടൂല്‍, സണ്ണി മേച്ചേരി, കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍, പി.പി.ഷാജിര്‍, പി.കെ.സരസ്വതി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ഓഖി ദുരന്ത ബാധിത സഹായ ഫണ്ടിലേക്ക് ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ നിശ്ചിത തുക സംഭാവന നല്‍കാന്‍ യോഗം തീരുമാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.