Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളത്തിന്റെ പോക്ക് എങ്ങോട്ട്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 02:45 am IST
inVicharam

ഇടതുഭരണത്തില്‍ ജിഹാദികളുടെ താവളമായി മാറിക്കൊണ്ടിരിക്കുന്ന കേരളം എങ്ങോട്ടാണ് പോകുന്നതെന്ന സമാധാനപ്രിയരായ, സൈ്വരജീവിതം ആഗ്രഹിക്കുന്ന ജനങ്ങളുടെ ആശങ്ക അനുദിനം വര്‍ധിക്കുകയാണ്. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ക്കായി ഗള്‍ഫ് നാടുകളില്‍ ചിലര്‍ പണപ്പിരിവ് നടത്തുന്നുവെന്ന വാര്‍ത്ത അസ്വാസ്ഥ്യജനകവും ആപത്ത് വിളിച്ചോതുന്നതുമാണ്.

ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലുള്ള നിരവധി പേരില്‍നിന്ന് പണം പിരിച്ചിട്ടുള്ളതായാണ് അറിയാന്‍ കഴിഞ്ഞത്. ഇങ്ങനെ ശേഖരിക്കുന്ന പണം കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ തസ്ലിം വഴിയാണ് വിതരണം ചെയ്യുന്നതെന്നും കണ്ടെത്തിയിരിക്കുന്നു. ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ ജിഹാദിനു പോയവര്‍ക്കുള്ള സഹായധനം ഈ യുവാവുവഴിയാണ് നല്‍കിയതെന്ന് അന്വേഷണ സംഘത്തിന് നേരത്തെ വിവരമുണ്ടായിരുന്നു. മിഥിലാജ് എന്നയാളുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയിരുന്നത്.

അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി: പി.പി. സദാനന്ദന്‍ കഴിഞ്ഞ ദിവസം ദുബായില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയപ്പോഴാണ് പണശേഖരണം സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിച്ചത്. ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഷാജഹാന്‍ എന്നയാളുടെ മാതാവില്‍നിന്ന് മിഥിലാജ് ഒരുലക്ഷം രൂപ വാങ്ങിയതായി പിടിയിലായ ഐഎസ് ഭീകരന്‍ മൊഴി നല്‍കുകയായിരുന്നു. ഈ തുക മിഥിലാജ് കണ്ണൂരിലെ ഒരു ടെക്‌സ്റ്റൈല്‍ ഉടമയ്‌ക്കാണ് കൈമാറിയതെന്നും, ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുള്ളയാളാണ് തസ്ലീമെന്നും അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. ഗള്‍ഫില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ തസ്ലിമിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഷാര്‍ജയിലെ ദോഹ എന്ന സ്ഥലത്തു കാസര്‍കോട് സ്വദേശിയായ ഒരാളുടെ വാച്ചുകടയില്‍നിന്നാണ് ഐഎസ് റിക്രൂട്ട് അംഗങ്ങള്‍ക്ക് തുക നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പണം കൈമാറ്റത്തിന്റെ കണ്ണിയായി പ്രവര്‍ത്തിച്ച ടെക്‌സ്റ്റൈല്‍ ഉടമയെ ചോദ്യം ചെയ്തിട്ടും പല കാര്യങ്ങളും വെളിപ്പെട്ടില്ല എന്നാണറിയുന്നത്.

മലയാളി യുവാക്കെള പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പരിശീലനത്തിനയയ്‌ക്കാന്‍ ഈ സംഘടനയുടെ ദക്ഷിണേന്ത്യന്‍ കമാന്ററായി പ്രവര്‍ത്തിച്ചിരുന്ന തടിയന്റവിട നസീര്‍ പണം കൈപ്പറ്റിയതായി വാര്‍ത്ത വന്നിരുന്നു. കശ്മീര്‍ വഴി പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കവെ കശ്മീരിലെ കുപ്‌വാര എന്ന സ്ഥലത്തുവച്ച് നാല് മലയാളികള്‍ സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മരിക്കുകയുമുണ്ടായി. എന്നാല്‍ 2006-11 കാലയളവില്‍ ഭരണം നടത്തിയ ഇടതുമുന്നണി സര്‍ക്കാര്‍, പ്രത്യേകിച്ച് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ മുസ്ലിം ഭീകരപ്രവര്‍ത്തനങ്ങളോട് അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചത്. അന്ന് റിക്രൂട്ട്‌മെന്റ് ലഷ്‌കറെ തൊയ്ബയിലേക്കായിരുന്നുവെങ്കില്‍, ഇന്ന് ഐഎസിലേക്കാണെന്ന വ്യത്യാസമേയുള്ളൂ.

ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ ഭീകരപ്രവര്‍ത്തനങ്ങളോട് കാണിക്കുന്ന മൃദുസമീപനത്തിന്റെ തെളിവാണ് കണ്ണൂരില്‍നിന്നുമാത്രം നിരവധി യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നതായുള്ള ഞെട്ടിക്കുന്ന വാര്‍ത്ത. ഭീകരരെ സൃഷ്ടിക്കാനുള്ള പണമിടപാടുകളുമായി കേരളത്തിലെ അധികരരാഷ്‌ട്രീയം ഏതൊക്കെയോ തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നുവേണം കരുതാന്‍ ഐഎസ് റിക്രൂട്ട്‌മെന്റ് കേസ് ഇപ്പോള്‍ എന്‍ഐഎ ഏറ്റെടുത്തിരിക്കുന്ന സ്ഥിതിക്ക് ഇതിന്റെ വിശദവിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഒട്ടും വൈകരുത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

News

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

പുതിയ വാര്‍ത്തകള്‍

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.