കൊച്ചി: പുതിയ ഡേറ്റാ ബാങ്കിന്റെ നടപടിക്രമങ്ങള്‍ നെല്ലറയായ കുട്ടനാട്ടില്‍ ഇനിയും ആരംഭിച്ചിട്ടില്ല. സംസ്ഥാനത്ത് അനധികൃത കൈയേറ്റങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമാണ് കുട്ടനാട്.
കായല്‍ കൈയേറ്റ ആരോപണത്തിന്റെ പേരില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് വിധേയനായ മുന്‍ മന്ത്രി തോമസ് ചാണ്ടിയാണ് കുട്ടനാട് എംഎല്‍എ. വിജ്ഞാപനം പുറത്തിറക്കാന്‍ മൂന്ന് മാസം മാത്രം അവശേഷിക്കെ കുട്ടനാട്ടില്‍ ജനുവരിയിലെ നടപടികള്‍ തുടങ്ങൂ എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഏറ്റവുമധികം കര്‍ഷകരുള്ള പ്രദേശത്ത് നടപടികള്‍ വൈകിയാല്‍ ബന്ധപ്പെട്ട ഭൂമിയില്‍ പരിശോധന പോലും നടക്കില്ലെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
















