Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ജിഒ യൂണിയനില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 01:30 am IST
in Kerala

തിരുവനന്തപുരം: സിപിഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയനില്‍ പൊട്ടിത്തെറി. വിഎസ് പക്ഷക്കാരുടെ നേതൃത്വത്തില്‍ യൂണിയന്‍ നേതൃത്വം പിടിച്ചെടുക്കുന്നതിനായി സമാന്തര ഗ്രൂപ്പ് യോഗങ്ങള്‍ ചേരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച എന്‍ജിഒ യൂണിയന്‍ മുന്‍ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന വിമത യോഗങ്ങളില്‍ നിലവിലെ എന്‍ജിഒ യൂണിയന്‍ നേതാക്കളും പങ്കെടുത്തു.

കഴിഞ്ഞ മാസം 11ന് സ്‌നേഹക്കൂട്ടായ്‌മ എന്ന പേരില്‍ തിരുവനന്തപുരത്ത് യോഗം കൂടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വിമതയോഗത്തെക്കുറിച്ച് അറിഞ്ഞ എന്‍ജിഒ യൂണിയന്‍ സംസ്ഥാന നേതാവ് ഇടപെട്ട് ആദ്യം യോഗം പൊളിച്ചു. യോഗം നടത്തിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അയച്ച് അലങ്കോലമാക്കുമെന്നായിരുന്നു ഭീഷണി. എന്നാല്‍, എല്ലാ പ്രതിബന്ധങ്ങളും മാറിക്കിട്ടിയെന്നും അതിനാല്‍ യോഗം ചേരാന്‍ തീരുമാനിച്ചതായും വീണ്ടും അറിയിപ്പ് നല്‍കി. യോഗം നടക്കുന്ന ഹാളിന്റെ റൂട്ട് മാപ്പ് വരെ നല്‍കിയായിരുന്നു ക്ഷണം.

തങ്ങളുടെ ആകുലതകളും പ്രതീക്ഷകളും പങ്കുവച്ച് ഭക്ഷണം കഴിച്ച് പിരിയാം എന്നായിരുന്നു കത്തിലെ വാചകം. അറിയിപ്പിന്‍ പ്രകാരം കഴിഞ്ഞ 17ന് തിരുവനന്തപുരത്ത് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ഓഫീസ് പ്രവര്‍ത്തിക്കുന്ന മുണ്ടശ്ശേരി ഹാളില്‍ വച്ച് വിമത പക്ഷത്തിന്റെ സ്‌നേഹകൂട്ടായ്‌മ ചേര്‍ന്നു.

എന്‍ജിഒ യൂണിയനിലെ രണ്ട് ജില്ലാ നേതാക്കളും എന്‍ജിഒ യൂണിയന്‍ മുന്‍ നേതാവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെ നൂറോളം പേര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എന്‍ജിഒ യൂണിയനില്‍ പ്രവര്‍ത്തിച്ചവരായിരുന്നു അധികം പേരും. നിലവിലെ യൂണിയന്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിമതയോഗത്തില്‍ ഉയര്‍ന്നത്. യൂണിയന്‍ സംസ്ഥാന ഭാരവാഹികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീഷണിപ്പെടുത്തി നിര്‍ത്തിയിരിക്കുന്നു. ഇടതുപക്ഷ യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ക്ക് പോലും സര്‍ക്കാരില്‍ നിന്ന് വേണ്ട പരിഗണന കിട്ടുന്നില്ല. അതിനാല്‍, എന്‍ജിഒ യൂണിയന്റെ നേതൃത്വം എങ്ങനെ പിടിച്ചെടുക്കാം എന്നതായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഇതിലേക്കായി എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള സ്‌നേഹക്കൂട്ടായ്‌മ കൂടണമെന്ന് തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്.

യോഗം കൂടാന്‍ ആദ്യം എതിര്‍ത്തവരില്‍ ചിലര്‍ പിന്നീട് യോഗത്തിന് മൗനാനുവാദം നല്‍കി. അതിനാലാണ് ആദ്യം സ്ഥലത്തിന്റെ പേരുനല്‍കാതെ അറിയിപ്പ് നല്‍കിയവര്‍ പിന്നീട് റൂട്ട് മാപ്പ് ഉള്‍പ്പെടെയുള്ള അറിയിപ്പ് നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

India

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

Kerala

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

Kerala

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.