പിലാത്തറ: അഖില ഭാരത അയ്യപ്പസേവാസംഘം എടനാട് ഉമാമഹേശ്വര ക്ഷേത്രസന്നിധിയില്‍ നടത്തിവരുന്ന ഇടത്താവളത്തില്‍ കാല്‍നട തീര്‍ത്ഥാടക സംഘങ്ങള്‍ക്ക് വരവേല്‍പ്പ് നല്‍കി. കാസര്‍റോഡ് മധൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള 150 അംഗ സംഘം, കുടജാദ്രിയില്‍ നിന്നുള്ള ഭക്തജന കൂട്ടായ്‌മ തുടങ്ങിയ തീര്‍ത്ഥാടകരെയും ഗുരുസ്വാമിമാരെയും സ്വീകരിച്ചു. മുപ്പത് വര്‍ഷമായി കാല്‍നട ശബരി യാത്ര ചെയ്യുന്ന രാമന്‍ ഗുരുസ്വാമി (കാസര്‍ഗോഡ്), ശ്രീധരന്‍ ഗുരുസ്വാമി (കോഴിക്കോട്), സോമന്‍ ഗുരുസ്വാമി (തളിപ്പറമ്പ്) എന്നിവരെ സംഘം കേന്ദ്ര കമ്മിററി അംഗം കൊയ്യം ജനാര്‍ദ്ദനന്‍ പൊന്നാടയണിയിച്ചു. കെ.സി.സോമന്‍ നമ്പ്യാര്‍, എം.പി.മധുസൂദനന്‍, ടി.ജനാര്‍ദ്ദനന്‍, സി.പി.അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.
















