ഇടുക്കി: കുമളിയ്ക്ക് സമീപം അണക്കരയില്‍ പ്രധാനമന്ത്രിയെ അവഹേളിച്ച് സിപിഎം ബൊമ്മ സ്ഥാപിച്ചു. സിപിഎം വണ്ടന്മേട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് പോത്തിന്റെ മുകളില്‍ ഇരിക്കുന്ന രൂപത്തില്‍ രാജ്യത്തെ പ്രധാനമന്ത്രിയെ അവഹേളിച്ചിരിക്കുന്നത്.
അണക്കര ബിഎസ്എന്‍എല്‍ ഓഫീസിന് മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെ കഴുത്തില്‍ ബീഫ് നിരോധനം എന്ന പ്ലക്കാര്‍ഡും വച്ചിട്ടുണ്ട്. സമീപത്തായി സിപിഎമ്മിന്റെ കൊടിയും നാട്ടി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ബൊമ്മ ഇവിടെ പ്രത്യക്ഷപ്പെട്ടത്.
സംഭവത്തില്‍ ബിജെപി നേതാക്കള്‍ ഡിവൈഎസ്പിയ്ക്കും, എസ്ഐയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: