കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എഴുതിയ കത്ത് ചര്‍ച്ച ചെയ്യുന്നത് രണ്ട് മാസത്തേയ്‌ക്ക് ഹൈക്കോടതി വിലക്കി. കത്തിലെ വിവരങ്ങള്‍ പൊതു ഇടങ്ങളില്‍ ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിലക്ക് മാധ്യമങ്ങള്‍ക്കും ബാധകം.
കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നുവെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പരാതി. കേസ് വിശദവാദത്തിനായി ജനുവരി 15ലേക്ക് മാറ്റി. സരിതയുടെ കത്തിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്നും കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നു.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ മുഖ്യമന്ത്രിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സോളാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയുടെ നടപടി അനുചിതമെന്ന് വിമര്‍ശിച്ച കോടതി വിചാരണയ്‌ക്ക് മുമ്പ് എങ്ങനെ നിഗമനങ്ങളില്‍ എത്തുമെന്നും ചോദിച്ചു.
















