തിരുവനന്തപുരം: പ്രധാനമന്ത്രി ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വിവരം സര്‍ക്കാരിന് കിട്ടുന്നത് ഈ മാസം 16നാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
താല്‍ക്കാലിക പരിപാടിയില്‍ സന്ദര്‍ശന സ്ഥലങ്ങള്‍ വ്യക്തമാക്കിയിരുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. സുരക്ഷാ കാരണം പറഞ്ഞ് പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞിരുന്നു. രാജ്ഭവനില്‍ ഉദ്യോഗസ്ഥരുമായും, ജനപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ഒതുക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.
മുഖ്യമന്ത്രിയെ തടഞ്ഞ സ്ഥലത്ത് പ്രധാനമന്ത്രി പോകുന്നത് രാഷ്‌ട്രീയമായി ദോഷം ചെയ്യും എന്ന തോന്നലായിരുന്നു കാരണം. മുഖ്യമന്ത്രിയെ തടഞ്ഞ കാര്യം തന്നെ ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ പ്രശ്‌നം ഉന്നയിച്ചത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ വിഴിഞ്ഞം സന്ദര്‍ശിക്കുന്നത് തടയാന്‍ ഇതേ തന്ത്രം പയറ്റിയിരുന്നു.
















