തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന് വിജിലന്‍സിന് സമയം നീട്ടി നല്‍കി. 15 ദിവസം കൂടിയാണ് സമയം നല്‍കിയത്. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് നടപടി. കേസ് ഇനി ജനുവരി നാലിന് പരിഗണിക്കും.
അപൂര്‍ണമെന്ന് കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ഡയറക്ടര്‍ ലോക്‍നാഥ് ബെഹ്റ ഫയല്‍ മടക്കി നല്‍കിയിരുന്നു. ആറ് പരാതികളടങ്ങിയ അന്വേഷണ ഫയലാണ് ബെഹ്റ മടക്കിഅയച്ചത്. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും പരാതികളില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് ബെഹ്റ നിര്‍ദേശിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും പരാതികളില്‍ വിശദമായ അന്വേഷണം നടത്തണമെന്നുമാണ് ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മണ്ണിട്ടുയര്‍ത്തിയെന്ന പരാതി കേന്ദ്രീകരിച്ചുള്ള അന്വേഷണം മാത്രമല്ല വേണ്ടതെന്നും ബെഹ്റ ഫയലില്‍ കുറിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് വിജിലന്‍സ് സമയം നീട്ടി ചോദിച്ചത്.
















