Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിങ്ങളുടെ പണം സുരക്ഷിതമാവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 02:45 am IST
in Vicharam

ജനങ്ങള്‍ വാങ്ങാത്ത വസ്തുക്കള്‍ ആകര്‍ഷകമായ മറ്റൊന്നില്‍ ആവരണം ചെയ്ത് ചിലര്‍ മറ്റൊരു കടയില്‍ എത്തിച്ച് വില്‍പ്പനക്കാരെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇതൊരു വികലമായ കച്ചവട തന്ത്രമാണ്, അന്തിമമായി പരാജയപ്പെടുന്ന തന്ത്രം. മാധ്യമം എന്ന കടകളിലൂടെ സമര്‍ത്ഥരെന്ന് സ്വയം വിശ്വസിക്കുന്ന ഒരുവിഭാഗം വില്‍ക്കാന്‍ ശ്രമിക്കുന്ന കഥകള്‍ അങ്ങനെയാണ്.

നോട്ട് നിരോധനത്തെ അവലംബിച്ചുള്ള എല്ലാ കള്ളക്കഥകളും പലതവണ പരാജയപ്പെട്ടതിനുശേഷം ചിലര്‍ വീണ്ടും അത് ഒരു ചതിയായിരുന്നുവെന്ന് വ്യാഖ്യാനിക്കാന്‍ പുതിയ വഴികള്‍ തേടുന്നു. അതിന് അവര്‍ നീണ്ട ഗവേഷണംതന്നെ നടത്തുകയായിരുന്നു. ഗവേഷണത്തില്‍ എത്തിച്ചേര്‍ന്നത് ഈ വര്‍ഷം ആഗസ്റ്റ് മാസം ലോക്‌സഭയില്‍ അവതിരിപ്പിച്ച ഫിനാന്‍ഷ്യല്‍ റെസലൂഷന്‍ ആന്റ് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്ലിലാണ് (എഫ്ആര്‍ഡിഐ ബില്‍ 2017). ഇതിനെ ആസ്പദമാക്കി കിംവദന്തികള്‍ സമൂഹ മാധ്യമങ്ങളില്‍ ‘സുനാമി’ സൃഷ്ടിക്കുന്നു, അല്ലെങ്കില്‍ അറിവില്ലാത്തവരുടെ മനസ്സില്‍ ഭീതി പരത്തുന്നു. ജനങ്ങളില്‍ ഭീതിപരത്തുന്ന അവരുടെ കഥകളെ രാഷ്‌ട്രീയ താത്പര്യാര്‍ത്ഥം നാടകീയമായിത്തന്നെ അവതരിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്നു.

എന്നാല്‍ എന്താണ് ഇത്തരമൊരു ബില്ലിന്റ ലക്ഷ്യമെന്നും, അതിന്റെ പശ്ചാത്തലമെന്നും, ഭാവിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ സംഭവിച്ചേക്കാവുന്ന സാമ്പത്തിക സ്ഥാപനങ്ങളുടെ തകര്‍ച്ചയില്‍നിന്ന് നിക്ഷേപകരെ ഇത് എങ്ങനെ സംരക്ഷിക്കുമെന്നും പരിശോധിക്കാം. സാമ്പത്തിക വര്‍ഷം 2016-17 ലേക്കുള്ള കേന്ദ്ര ബജറ്റ് അവതരണ വേളയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി ഒരുകാര്യം ഊന്നിപ്പറഞ്ഞു:’ഒരു വലിയ ശൂന്യത ഇപ്പോഴും നിലനില്‍ക്കുന്നു,” ഒരു ധനകാര്യ സ്ഥാപനം തകര്‍ച്ചയുടെ വക്കില്‍ എത്തുമ്പോള്‍ അത് നേരിടുന്ന പ്രതിസന്ധിയെ തരണം ചെയ്യാനുള്ള അനിവാര്യത ആ സൂചനയില്‍ ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള ശുപാര്‍ശ പ്രകാരം 2016 മാര്‍ച്ചില്‍ സാമ്പത്തികകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ അജയ് ത്യാഗി അദ്ധ്യക്ഷനായി എഫ്ആര്‍ഡിഐ ബില്‍ തയ്യാറാക്കാന്‍ കമ്മറ്റി നിലവില്‍വന്നു. വിവിധ റഗുലേറ്ററി സ്ഥാപനങ്ങളുടെ പ്രതിനിധികളും, ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്റ് ക്രഡിറ്റ് ഗ്യാരന്റ്റി കോര്‍പ്പറേഷന്റെ അദ്ധ്യക്ഷനും ആ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നു. അവരാണ് സര്‍ക്കാരിന്റെ അനുമതിക്ക് ബില്ലിലെ വ്യവസ്ഥകളും ചട്ടങ്ങളും നിദ്ദേശിച്ചത്.

തകരാന്‍ സാധ്യതയുള്ള ഒരു ധനകാര്യ സ്ഥാപനത്തെ കര്‍ശനമായ ചട്ടങ്ങള്‍ക്കുള്ളില്‍ നിര്‍ത്തി സാമ്പത്തിക അച്ചടക്കത്തിന് വിധേയമാക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ നിക്ഷേപം കടം നല്‍കാനായി ഉപയോഗിക്കാതിരിക്കാനുള്ള വ്യവസ്ഥ നിശ്ചയിക്കുകയാണ് കമ്മിറ്റിയുടെ പ്രാഥമികമായ ലക്ഷ്യം. ഇത് സ്വഭാവികമായും നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ്. ഒരു സാമ്പത്തിക സ്ഥാപനം പൂര്‍ണ്ണമായും തകരുന്ന സാഹചര്യത്തില്‍ നിക്ഷേപകന് എങ്ങനെ പണം തിരിച്ച് നല്‍കാമെന്ന സൂചനയും ബില്ലിലുണ്ട്. ഈ ലക്ഷ്യത്തെയാണ് തരംതാണ രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളില്‍ ഭീതിപരത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്.

നിലവില്‍ കടംനല്‍കുന്ന വിവിധ സ്ഥാപനങ്ങളെ ഒരുപരിധിവരെ സംരക്ഷിക്കാന്‍ ക്രഡിറ്റ് ഗ്യാരന്റി എന്ന പേരിലും, മറ്റ് വിവിധ തരത്തിലുള്ള ചട്ടങ്ങളും നിയമങ്ങളുമുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്ട്‌സി കോഡ് എന്ന പേരില്‍ നമ്മുടെ രാജ്യത്തെ ബാങ്കിങ് രംഗത്ത് ഒരു നിയമം നിലവില്‍ വന്നത്. ഇത് തിരിച്ചടക്കാന്‍ കഴിയാത്ത കടക്കാരില്‍നിന്ന് എത്രയും വേഗം കടത്തുക ഈടാക്കാനുള്ള മാര്‍ഗ്ഗമാണ്. പാപ്പരായെന്ന് പ്രഖ്യാപിച്ച് ഈടുകള്‍ വിറ്റ് എളുപ്പത്തില്‍ സമയബന്ധിതമായി കടബാധ്യത തീര്‍ക്കാന്‍ കടം വാങ്ങിയവരെ സഹായിക്കുന്ന ഈ നിയമം കടം നല്‍കുന്നവരെ മാത്രം സംരക്ഷിക്കാനുള്ള നിയമമാണ്.

എന്നാല്‍ കെടുകാര്യസ്ഥതയിലോ മറ്റ് സാഹചര്യങ്ങളിലോ എപ്പോഴെങ്കിലും സംഭവിച്ചേക്കാവുന്ന തകര്‍ച്ചയില്‍നിന്ന് ഓരോ നിക്ഷേപകനെയും സംരക്ഷിക്കാനുള്ള ചട്ടങ്ങളും നിലവിലുണ്ടാകണം. അതുതന്നെയായിരുന്നു സാമ്പത്തിക വര്‍ഷം 2016-17 ലേക്കുള്ള ബജറ്റ് അവതരണ സമയത്ത് ധനമന്ത്രി മുന്നോട്ടുവച്ച ശുപാര്‍ശ. അതിന്റെ അടിസ്ഥാനത്തിലാണ് എഫ്ആര്‍ഡിഐ ബില്‍ 2017 രൂപംകൊള്ളുന്നത്.

ബില്‍ നിയമമാകുമ്പോള്‍ വാണിജ്യ ബാങ്കുകള്‍ മാത്രമല്ല ഇന്‍ഷുറന്‍സ് കമ്പനികളും മറ്റ് ധനകാര്യ കമ്പനികളും നിയമാനുസൃതം നിലവില്‍ വരുന്ന റെസല്യൂഷന്‍ കോര്‍പ്പറേഷന്റെ സംരക്ഷണത്തില്‍ വന്നു. അതിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്റെ ചട്ടത്തിനനുസരിച്ചുള്ള സ്വകാര്യ നിക്ഷേപങ്ങള്‍ മാത്രമല്ല, പൊതുധനനിക്ഷേപവും ഒരു സ്ഥാപനത്തെ തകര്‍ച്ചയില്‍നിന്ന് സംരക്ഷിക്കുന്നു. ഇതിനര്‍ത്ഥം നിക്ഷേപകന്റെ തുക ബാങ്കിന്റെ അല്ലെങ്കില്‍ ഒരു ധനകാര്യ സ്ഥാപനത്തിന്റെ തകര്‍ച്ചയുടെ കാലഘട്ടത്തില്‍ നഷ്ടം നികത്താന്‍ വിനിയോഗിക്കുന്നു എന്നല്ല, മറിച്ച് സ്ഥാപനത്തിന്റെ തകര്‍ച്ചയില്‍നിന്ന് നിക്ഷേപകന്റെ താല്‍പര്യം എല്ലാ വിധത്തിലും സംരക്ഷിക്കലാണ്.

നിലവില്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ ആക്ട്-1961 പ്രകാരം ഒരു ലക്ഷംവരെയുള്ള നിക്ഷേപങ്ങള്‍ മാത്രമാണ് സംരക്ഷിക്കപ്പെടുന്നത്. അത് തകരുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്ന് മുഴുവന്‍ നിക്ഷേപകരേയും സംരക്ഷിക്കാനുള്ള സമഗ്രമായ സംവിധാനവുമല്ല. വാണിജ്യബാങ്കുകള്‍ക്ക് ചെറുതും വലുതുമായ പതിവ് നിക്ഷേപകരും സ്ഥിരം നിക്ഷേപകരമുണ്ട്. ഇവയില്‍ ഏറെപ്പേരും അവരുടെ ജീവിതത്തിലെ സമ്പാദ്യമാണ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം സമയബന്ധിതവും കാര്യക്ഷവുമായ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കുന്നത്.

എഫ്ആര്‍ഡിഐ ബില്‍ 2017 ലെ ‘ബെയ്ല്‍ ഇന്‍’ (ജാമ്യം നല്‍കി നിര്‍ത്തല്‍) എന്ന വ്യവസ്ഥയാണ് ചിലര്‍ക്ക് ഇപ്പോള്‍ ‘തര്‍ക്ക’ വിഷയം. ഇത് ചൂണ്ടിക്കാണിച്ച് അവര്‍ ബാങ്ക് നിക്ഷേപകരെ ഭയപ്പെടുത്തുന്നു. ചുരുക്കത്തില്‍ അവര്‍ പറയുന്നു, വാണിജ്യ ബാങ്കുകള്‍ക്ക് കിട്ടാക്കടം വഴി നഷ്ടപ്പെടുന്ന 10 ലക്ഷത്തോളം കോടി രൂപ പൊതുജന നിക്ഷേപത്തിലൂടെ നികത്താന്‍ ബില്‍ പാസാക്കുന്നതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നാണ്. യുക്തിയുള്ളവര്‍ക്ക് ഇതൊരു കുട്ടി ഫലിതമാണ്. പക്ഷേ, ഇത്തരം പ്രചാരണത്തിന് പിന്നില്‍ അപകടകരമായ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വേണം കരുതാന്‍. അതിനുവേണ്ടിയാണ് സര്‍ക്കാര്‍ നോട്ട് പിന്‍വലിക്കാല്‍ തീരുമാനത്തിലൂടെ ജനങ്ങളെക്കൊണ്ട് സ്വന്തം കയ്യിലുള്ളള പണം ബാങ്കില്‍ നിക്ഷേപിപ്പിച്ചതെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ നിരുത്തരവാദത്തോടെ എഴുതിപ്പൊലിപ്പിക്കുന്നു. ഇത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമണോ, അല്ലെങ്കില്‍ മറ്റെന്തങ്കിലും ലക്ഷ്യം വച്ചുകൊണ്ടാണോ? എന്തായാലും ഒരു കാര്യം സത്യമാണ്, രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ബഹുമുഖ തന്ത്രങ്ങള്‍ മെനയുന്ന ഒരു സംഘം ഇതിനു പിന്നിലുണ്ട്. അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അവരുടെ ജോലി തുടരും.

ഭാവിയില്‍ ഉണ്ടാകുന്ന ഏത് സാമ്പത്തിക സാഹചര്യത്തിലും ഭാരതത്തിലെ വാണിജ്യ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്ന ഒരു പൗരനും ഒരു രൂപപോലും നഷ്ടപ്പെടില്ല. പ്രധാനമന്ത്രിയും ധനമന്ത്രിയും പല വേദികളിലും ഇക്കാര്യം ആവര്‍ത്തിച്ച് ഉറപ്പുനല്‍കുന്നു. മാത്രമല്ല ബാങ്കിങ് സംവിധാനത്തില്‍ ഒരിക്കലും കടം വാങ്ങിയവരുടെ കുടിശ്ശിക നിക്ഷേപകരുടെ പണംകൊണ്ട് നികത്താറില്ല. ഒരു ബാങ്ക് നിക്ഷേപകരുടെ പണമാണ് കടം നല്‍കാന്‍ ഉപയോഗിക്കുന്നതെങ്കിലും, തിരിച്ചുകിട്ടാത്തതിന്റെ വലിയ അനുപാതം ബാങ്കുകള്‍ അവരുടെ ലാഭത്തില്‍നിന്നു മാറ്റി നിര്‍ത്തിയിരിക്കണം. കടം നല്‍കപ്പെടുന്ന പണം നിക്ഷേപകന്റെതാണെങ്കിലും നിശ്ചിത അളവില്‍ സ്വന്തം മൂലധനം ബാങ്കിന്റെ കയ്യിലുണ്ടായിരിക്കണം. രാജ്യത്തെ 21 പൊതുമേഖല ബാങ്കുകളുടെ ഉടമസ്ഥതയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പ് സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപയാണ് പുതിയ മൂലധന സഹായമായി പ്രഖ്യാപിച്ചത്. ഇത് ഒരു പരിധിവരെ ബാങ്കുകളുടെ സാമ്പത്തികശക്തിയെ പിടിച്ചുനിര്‍ത്തുന്നു.

വാണിജ്യാടിസ്ഥാനത്തില്‍ കടംനല്‍കുന്ന ബാങ്ക് കര്‍ക്കശമായി ചട്ടം പാലിക്കുകയാണെങ്കില്‍ കോര്‍പ്പറേറ്റുകളുടെ ഭീമന്‍ കിട്ടാക്കടം ഇപ്പോള്‍ നിലവിലുള്ള ബാങ്കറപ്ട്സി കോഡ് വഴി റെസല്യൂഷന്‍ ബോര്‍ഡ് അഥവാ പരിഹാരസമിതി പരമാവധി ആറ് മാസത്തിനകം പരിഹാരം കാണുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ശക്തവും സമഗ്രവുമായ നിയമ പരിരക്ഷയിലൂടെയും, പലപ്രദമായ സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണത്തിലൂടെയും ഭാരതത്തിലെ വാണിജ്യ ബാങ്ക് നടത്തിപ്പ് ഇന്ന് ലോകത്തില്‍ ഏറ്റവും ശക്തമായ സംവിധാനം ഉറപ്പാക്കുന്നു. നിലവിലുള്ള സാഹചര്യത്തില്‍ ഒരു പൊതുമേഖലാ ബാങ്കിന്റെ തകര്‍ച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കാവുന്നതാണെങ്കിലും അത്തരം സാഹചര്യംപോലും രാജ്യത്ത് ഉണ്ടാകരുതെന്നും അതുവഴി നിക്ഷേപകന് ഒരു പൈസപോലും നഷ്ടപ്പെടരുത് എന്നും സര്‍ക്കാര്‍ ഉറപ്പാക്കുന്നതിന്റെ ഉദാഹരണം മാത്രമാണ് എഫ്ആര്‍ഡിഐ ബില്‍ 2017.

എന്നാല്‍ നമുക്ക് ഒരുകര്യം മറക്കാതിരിക്കാം, വിജയ് മല്ല്യ തിരിച്ചടക്കാനുള്ള 9600 കോടി രൂപയുടെ കുടിശ്ശിക ഉള്‍പ്പടെ പൊതുമേഖല ബാങ്കുകളുടെ നലവിലള്ള എല്ലാ കിട്ടാക്കടങ്ങളും 10 വര്‍ഷത്തേ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നല്‍കപ്പെട്ടവയാണ്. പണമില്ലാത്തതുകൊണ്ടല്ല പലരും തിരിച്ചടക്കാത്തത്. പലര്‍ക്കും ഐഡിബിഐ പോലുള്ള പൊതുമേഖല ബാങ്കുകള്‍ ചട്ടങ്ങള്‍ ലംഘിച്ച് കടം നല്‍കേണ്ടി വന്നത് യുപിഎ കാലത്തുള്ള രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിലാണ്. അതുതന്നെയാണ് ചില ബാങ്കുകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്‌ക്ക് കാരണവും, നിക്ഷേപകരെ സംരക്ഷിക്കാനുള്ള പലപ്രദമായ നിയമനിര്‍മ്മാണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.