Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മമ്മിയുടെ സ്വന്തം പപ്പു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2017, 02:45 am IST
inVicharam

ഒരു തൊഴുത്ത് മാറ്റിക്കെട്ടല്‍ പരീക്ഷണമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. സോണിയയുടെ മകന് പ്രായപൂര്‍ത്തിയായെന്ന് എഐസിസി യോഗം ചേര്‍ന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ വാരമാണ്. ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍ കയറിയിറങ്ങിയപ്പോഴേക്ക് തനിനിറം പുറത്തായ പഴയ നീലക്കുറുക്കന്റെ അവസ്ഥയില്‍പ്പെട്ടുപോയ നാല്‍പത്തെട്ടുകാരന്‍ പയ്യന്‍സിന് മൂത്ത കോണ്‍ഗ്രസുകാര്‍ നല്‍കിയ സമ്മാനമാണ് ഈ പ്രായപൂര്‍ത്തി സര്‍ട്ടിഫിക്കറ്റ്.

പറച്ചിലില്‍ മൂത്ത കോണ്‍ഗ്രസുകാരാണെങ്കിലും പണി പണ്ടേ സോണിയയുടെ അടുക്കളയിലാണ്. അത്തരക്കാര്‍ വട്ടമിട്ട് കുരവയിട്ട് രാഹുല്‍ സുല്‍ത്താന്റെ പദാരോഹണവാര്‍ത്ത മാലോകരെ അറിയിച്ചു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരുന്നതോടെ മോദിയുടെ ചീട്ടുകീറുമെന്നും, പിന്നെ രാഹുല്‍മോന്റെ യുഗമാണെന്നും അവര്‍ പുരപ്പുറത്തുകയറി വിളിച്ചുകൂവി. മഹാത്മാഗാന്ധി ജീവിച്ചിരുന്ന കാലമത്രയും അദ്ദേഹത്തെ മിസ്റ്റര്‍ ഗാന്ധിയെന്ന് മാത്രം വിളിച്ചുശീലിച്ച ‘മനോരമ’ മലയാളത്തിനും മീതെ മോന്റെ തല വെട്ടിയൊട്ടിച്ച് രാഹുല്‍യുഗം എന്ന് ഹല്ലേലുയ്യാ വിളിച്ചു.

നീണ്ട പത്തൊമ്പതു വര്‍ഷത്തിനുശേഷമാണത്രെ കോണ്‍ഗ്രസില്‍ അധികാരക്കൈമാറ്റം നടക്കുന്നത്. ‘മഹാത്യാഗി’യായ സോണിയയില്‍നിന്നാണ് മകന്‍ രാഹുലിലേക്ക് ഇപ്പറഞ്ഞ അധികാരം മാറുന്നത്.

പത്തൊമ്പതുകൊല്ലം മുമ്പ് സീതാറാം കേസരിയെ ചവിട്ടിപ്പുറത്താക്കിയാണ് സോണിയയുടെ പ്രസിഡന്റ് പദവിയിലേക്കുള്ള വരവ്. അന്നും അടുക്കളപ്പണിക്കാര്‍ ചുറ്റും വാക്കൈപൊത്തി നിന്നിരുന്നു. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായിരുന്നു അന്ന് ഭരണം. രാജ്യം ഭരിക്കാനുള്ള വെമ്പലായിരുന്നു സോണിയയ്‌ക്ക്. അവസരം വാതില്‍ക്കലെത്തിയപ്പോഴെല്ലാം എംപിമാരുടെ പിന്തുണപ്പട്ടികയുമായി രാഷ്‌ട്രപതിഭവനിലേക്ക് ആര്‍ത്തിയോടെ ഓടിക്കയറിയ സോണിയയ്‌ക്ക് അത് കിട്ടാത്ത മുന്തിരിയാണെന്ന് പെട്ടന്ന് മനസ്സിലായി. പിന്നെയാണ് സ്ഥാനത്യാഗം എന്ന മഹത്തായ ഇറ്റാലിയന്‍ നാടകം അരങ്ങേറിയത്. ‘ത്യാഗിയായ സോണിയ’ എന്ന പതംപറച്ചിലുമായി അടുക്കളപ്പണിക്കാര്‍ രാജ്യമൊട്ടാകെ വട്ടമിട്ടുപറന്നു.

പ്രായവും പക്വതയുമുണ്ടെന്ന് കരുതപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെയൊക്കെ മൂലയ്‌ക്കിരുത്തിയായിരുന്നു സോണിയയുടെ വാഴ്ച. മാധവറാവു സിന്ധ്യയും രാജേഷ് പൈലറ്റുമൊക്കെ അനവസരത്തില്‍, ദുരൂഹസാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടു. നട്‌വര്‍സിങ്ങും അര്‍ജുന്‍സിങ്ങും ശരത് പവാറുമൊക്കെ കാറ്റുപോയ ബലൂണുകളായി. കരുണാകരനും മോനുമെല്ലാം കറിവേപ്പിലകളായി. ‘വത്തിക്കാന്റെ മാനസപുത്രി’ കോണ്‍ഗ്രസിനെ മതംമാറ്റുകയാണെന്ന ആരോപണം ശക്തമായി. ആന്റണിയും വടക്കനുമെല്ലാം സോണിയയുടെ ചോറ്റുപട്ടാളങ്ങളായി. പാര്‍ട്ടി സോണിയയുടെ പ്രൈവറ്റ് കമ്പനിയായി. കുംഭകോണങ്ങള്‍, തീവെട്ടിക്കൊള്ളകള്‍, കല്‍ക്കരി, ടുജി, കോമണ്‍വെല്‍ത്ത്, റയില്‍വേ, ഹെലികോപ്ടര്‍ തുടങ്ങി തൊട്ടതെല്ലാം അഴിമതിയുടെ കൂത്തരങ്ങാക്കി. അടിച്ചുമാറ്റല്‍ അടിസ്ഥാനകലയാക്കിയായിരുന്നു ഇറ്റാലിയന്‍ കമ്പനിയുടെ ഇന്ത്യയിലെ മുന്നേറ്റം. അതിന്റെ തലപ്പത്തേക്കാണ് രാഹുല്‍ മോനെ അമ്മ സോണിയ മെല്ലെമെല്ലെ തിരുകിക്കയറ്റയത്.

ആകാശവും ഭൂമിയും പാതാളവുംവരെ അഴിമതിയുടെ ഉറവിടമാക്കിയ ഭീമന്‍മാരാണ് സോണിയയുടെയും കൊച്ചുമുതലാളിയുടെയും നേതൃത്വത്തില്‍ ഒരുകാലം രാജ്യം വാണിരുന്നത്. പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല, കുഞ്ഞമ്മയ്‌ക്കും അളിയനുംവരെ അടിച്ചുമാറ്റാന്‍ പരുവത്തിന് രാജ്യത്തിന്റെ ഭൂമിയും സമ്പത്തും തുറന്നിട്ടുകൊടുത്തതാണ് കൊച്ചുമുതലാളിയുടെ കഴിവ്.

സംഘടനാ ചാതുരി പറയുകയും വേണ്ട. അമ്മയും മോനും പ്രസിഡന്റും വൈസ്പ്രസിഡന്റും കളിച്ചുനടന്ന പത്തൊമ്പത് കൊല്ലംകൊണ്ട് പത്തൊമ്പത് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. രാഹുല്‍മോന്‍ വായ തുറന്നാല്‍ തോല്‍വി ഉറപ്പാണെന്ന് പാര്‍ട്ടിക്കാര്‍ മൈക്കിനുമുന്നില്‍നിന്നുപോലും അടക്കം പറഞ്ഞു. ‘ഇപ്പ ശര്യാക്കിത്തരാം’ എന്ന് വീമ്പിളക്കി ചുമതലയേറ്റെടുത്ത സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് ശൂന്യമായി. പതിറ്റാണ്ടുകള്‍ കുടുംബസ്വത്താക്കി കൊണ്ടുനടന്ന അമേഠിയില്‍പോലും ജനങ്ങള്‍ കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ചു.

അതിനുംപുറമേയാണ് വരവിലും പോക്കിലുമെല്ലാം അടിമുടി നിറഞ്ഞുനില്‍ക്കുന്ന നിഗൂഢത. രാജ്യത്ത് നിര്‍ണ്ണായകമായ ചര്‍ച്ചകള്‍ നടക്കുമ്പോഴെല്ലാം ആരോടുംപറയാതെ അപ്രത്യക്ഷനാകുന്ന അപൂര്‍വസിദ്ധിക്ക് ഉടമയാണ് അമ്മയും മകനും. പാര്‍ട്ടിക്കാര്‍ക്കുപോലും അറിയാത്ത വിധം രഹസ്യമാണ് ഇത്തരം മുങ്ങലുകള്‍ക്ക് പിന്നിലെ കാരണങ്ങള്‍.

ഈ മുങ്ങലുകള്‍ക്കിടയിലൂടെയാണ് സോണിയാകമ്പനിയുടെ കൊച്ചുമുതലാളിയുടെ നടപ്പ് ഇന്നാട്ടിലാണെങ്കിലും കിടപ്പും വിചാരിപ്പുമൊക്കെ ബ്രിട്ടനിലാണന്ന വെളിപ്പടുത്തലുകള്‍ ഉണ്ടാകുന്നത്. ഒരു ബ്രിട്ടീഷ്—കമ്പനിയുടെ വല്യമുതലാളികൂടിയാണ് കൊച്ചുമുതലാളിയെന്ന് രേഖകള്‍ നിരത്തി മാധ്യമങ്ങളും നിരീക്ഷകരും സമര്‍ത്ഥിച്ചിട്ട് ഒരു നിഷേധക്കുറിപ്പുപോലും ഇറക്കാനുള്ള ത്രാണി ഇതുവരെ കാട്ടിയിട്ടില്ലെന്ന് ഓര്‍ക്കണം.

വായില്‍വരുന്നതെന്തും വിളിച്ചുപറഞ്ഞ് കോടാലിയാകുമ്പോള്‍ മാപ്പ് പറഞ്ഞ് മുങ്ങുന്നതാണ് ശീലം. മുതുമുത്തച്ഛന്‍ മുതല്‍ കുടുംബക്കാരൊന്നടങ്കം പറഞ്ഞുപഴകിയ പച്ചക്കള്ളം ഒരുളുപ്പുമില്ലാതെ വിളിച്ചുകൂവിയാണ് രാഹുല്‍ ഒരിക്കല്‍ മഹാരാഷ്‌ട്രയിലെ ഭീവണ്ടിയില്‍ അരശുംമൂട്ടില്‍ അപ്പുക്കുട്ടനായത്. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാരാണെന്നും, അതിനുള്ള രേഖകള്‍ തന്റെ കൈവെള്ളയിലുണ്ടെന്നുമായിരുന്നു ബഡായി. രേഖകളെവിടെയെന്ന് നാട്ടുകാരും കോടതിയും ചോദിച്ചപ്പോല്‍ വിയറ്റ്‌നാം കോളനിയിലെ ശങ്കരാടിയുടെ പരുവത്തിലായി യുവരാജന്റെ കോലം. മഹാത്മാ ഗാന്ധിയുടെ ആദര്‍ശത്തെയും ജീവിതത്തെയും വിറ്റ് കാശാക്കി, അദ്ദേഹത്തിന്റെ പേര് പോലും അടിച്ചുമാറ്റി രാഷ്‌ട്രീയ സുഖവാസം നയിച്ച ഒരു പാര്‍ട്ടിയുടെ നേതാവാണ് ഗാന്ധിവധം എന്ന കെട്ടുകഥ നീട്ടിപ്പാടി കുടുക്കിലായത്.

കൊളംബിയക്കാരിയുമൊത്തുള്ള കുമരകം പാക്കേജ് അടക്കം കൗതുകകരമാണ് നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പെരുമാറ്റ രീതികള്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കയ്യടിയും പ്രോത്സാഹനവും വേണ്ടുവോളമുണ്ട് രാഹുലിന്. തങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട കലാപരിപാടികള്‍ അന്താരാഷ്‌ട്രതലത്തില്‍ത്തന്നെ പയറ്റിത്തെളിഞ്ഞ ഒരാള്‍ പ്രസിഡന്റായി വരുമ്പോള്‍ ആഘോഷിക്കാതെ തരമില്ലല്ലോ. കേരളത്തില്‍നിന്നുള്ള സ്ഥിരം തിരുമ്മലുകാരും ബലാല്‍സംഗികളും കയ്യടിയും ആര്‍പ്പുവിളിയുമായി പിന്നില്‍ നില്‍ക്കുമ്പോള്‍ രാഹുല്‍മോന്‍ ഒന്ന് ഉഷാറാവുക തന്നെ ചെയ്യും. പടയോട്ടവും കത്തിക്കുത്തും കഴിഞ്ഞ് അടുത്ത പടപ്പുറപ്പാടിന് സരിതോര്‍ജ്ജം പകര്‍ന്ന് നില്‍പാണ് കക്ഷികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.