Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

അതിക്രൂരമായ കുറ്റത്തിന് അര്‍ഹിക്കുന്ന ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 02:45 am IST
inVicharam

ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്നു തെളിഞ്ഞ പ്രതി അമീറുള്‍ ഇസ്ലാമിനു വധശിക്ഷതന്നെ കിട്ടിയിരിക്കുന്നു. സമൂഹമനഃസാക്ഷി ആഗ്രഹിച്ച ശിക്ഷയാണത് എന്നതില്‍ തര്‍ക്കമില്ല. പ്രാകൃതമായ കൊലപാതകത്തിന് അര്‍ഹിക്കുന്ന ശിക്ഷതന്നെ. നിരായുധയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ല.

പെരുമ്പാവൂരിലെ വീട്ടില്‍ ജിഷ ദാരുണമായി കൊല്ലപ്പെട്ട് 19 മാസം പിന്നിട്ടപ്പോഴാണ് വിധി. അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറുൡന് വധശിക്ഷ വിധിച്ചത്. സ്ത്രീകളുടെ അന്തസ്സുയര്‍ത്താന്‍ ഉദ്ദേശിച്ചുള്ള വിധിയെന്നാണ് കോടതി വ്യക്തമാക്കിയത്. മാനഭംഗം ഉള്‍പ്പെടെ തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജിഷ കൊലപാതകം ദല്‍ഹി നിര്‍ഭയ കേസിന് സമാനമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ സാഹചര്യങ്ങളേക്കാള്‍ നീതിക്കായുള്ള സമൂഹത്തിന്റെ നിലവിളിയാണ് പരിഗണിച്ചതെന്ന് വ്യക്തമാക്കിയാണ് ജഡ്ജി വിധിപറഞ്ഞത്.

2016 ഏപ്രില്‍ 28 ന് വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍വച്ചാണ് ജിഷ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ അമീറുള്‍ ഇസ്ലാമിനെ ജൂണ്‍ 14നാണ്് അറസ്റ്റ് ചെയ്തത്. ജിഷയുടെ വീടിനുസമീപത്തെ വാടക കെട്ടിടത്തിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്. പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ജിഷ എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി. ദേഷ്യം ശമിക്കാതെ സ്വകാര്യ ഭാഗങ്ങളില്‍ കത്തികൊണ്ടു മുറിവേല്‍പ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ അമീറിനെതിരായ കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞു.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു സംഭവമെന്നതിനാല്‍ രാഷ്‌ട്രീയമായി ഏറെ വിവാദമായതാണ് നിഷ കൊലപാതകം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിന് കൊലപാതകത്തില്‍ പങ്കുണ്ട് എന്നതായിരുന്നു പ്രധാന ആരോപണം. സിപിഎം എംഎല്‍എയും ആരോപണ വിധേയനായി. അന്വേഷണവീഴ്ചകള്‍ പോലീസിനെ സംശയിക്കാനും ഇട നല്‍കി. സമയ പരിധി അവസാനിച്ചതിനു ശേഷവും ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചത്, കുറുപ്പുംപടി പോലീസ്‌സ്റ്റേഷനില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരുത്തിയ തിരുത്ത് എന്നിവയൊക്കെ സംശയത്തിന് ബലമേകി. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പ്രതിയായി പിടിച്ചതും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞില്ല.

തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്വാധീനമുള്ളയാളാണോ അന്യസംസ്ഥാന തൊഴിലാളി എന്ന സംശയവുമുണ്ടായി. ആരെയോ രക്ഷിക്കാന്‍ ഒരു പ്രതിയെ സൃഷ്ടിച്ചു എന്ന തരത്തിലും വ്യാഖ്യാനമുണ്ടായി. ജിഷ വധം തെരഞ്ഞെടുപ്പുവിഷയമാക്കി നേട്ടംകൊയ്ത് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാരിന് പ്രതിയെ പിടിക്കേണ്ടത് രാഷ്‌ട്രീയ ആവശ്യവുമായിരുന്നു.

ഏതായാലും കോടതി വിധിയിലൂടെ അമീറുള്‍ ഇസ്ലാമാണ് കുറ്റക്കാരനെന്ന് കരുതാനേ നിയമപരമായി കഴിയൂ. പ്രതിക്ക് പരമാവധി ശിക്ഷ ലഭിച്ചത് ഇത്തരം കേസുകളില്‍ അന്വേഷണ സംഘത്തിന് പ്രോല്‍സാഹനം നല്‍കും. എങ്കിലും സാമാന്യബുദ്ധിക്ക് നിരക്കാത്ത പല കാര്യങ്ങളും കേസിന്റെ തുടക്കം മുതലുണ്ട്. അതിനൊക്കെ വ്യക്തത വരുമ്പോഴേ ജിഷയുടെ ആത്മാവിന് നീതി ലഭിച്ചു എന്നു പറയാനാകൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

Kerala

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

Kozhikode

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.