കൊല്ലം: ഹിന്ദുസമൂഹത്തിന്റെ പുരോഗതി ക്ഷേത്ര വിശ്വാസങ്ങളിലൂടെ മാത്രമേ സാധ്യമാവുകയുള്ളുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ശ്രീ വിശ്വകര്‍മ വേദപഠന കേന്ദ്രം മുളങ്കാടകം ക്ഷേത്ര തീര്‍ത്ഥാടന യജ്ഞശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വകര്‍മജര്‍ സൃഷ്ടികര്‍മം നടത്തി കഴിഞ്ഞാല്‍ മാറി നില്‍ക്കേണ്ടി വരുന്ന അവസ്ഥയ്‌ക്ക് മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര തീര്‍ത്ഥാടന കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി പി. വിജയബാബു അദ്ധ്യക്ഷനായി. എസ്എന്‍ഡിപി യോഗം കൊല്ലം താലൂക്ക് സെക്കട്ടറി എന്‍. രാജേന്ദ്രന്‍, പുതിയപാലം മോഹന്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രമേശന്‍ കോട്ടയ്‌ക്കകം സദാനന്ദന്‍, കെ. പ്രസാദ്, റ്റി.പി. ശശാങ്കന്‍ എന്നിവര്‍ സംസാരിച്ചു.
















