Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നഗരത്തെ ഫ്‌ളക്‌സ് വിമുക്തമാക്കാന്‍ നിരോധനം കൊണ്ടുവരുമെന്ന് മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 02:17 pm IST
in Kollam

കൊല്ലം: നാടുനീളെ ഗ്രീന്‍പ്രോട്ടോകോള്‍ പറയുകയും നടപ്പാക്കുകയും ചെയ്യുമ്പോള്‍ നഗരം നിറയെ ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും നിറയുന്നത് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി.

പ്രധാന ജംഗ്ഷനുകളിലും ചിന്നക്കടയിലും കൂറ്റന്‍ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ടുവച്ച ശേഷം അത് സമയം കഴിഞ്ഞാലും എടുത്തുമാറ്റാത്തത് സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത് ഭരണപക്ഷത്തെ പ്രസന്നനാണ്. നടവഴിയില്‍ പോലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് വഴിയാത്രികര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. വാഹനയാത്രികര്‍ക്ക് ദൂരക്കാഴ്ച സാധ്യമാകുന്നില്ല. അങ്ങനെ പോയി ആക്ഷേപം. ഇതിന്റെ ചുവടുപിടിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തി. ഒടുവില്‍ മറുപടി പറഞ്ഞ മേയര്‍ വി.രാജേന്ദ്രബാബു നിയന്ത്രണമല്ല, നിരോധനം തന്നെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. ഏത് പാര്‍ട്ടിയായാലും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കണം. തുണിബാനറുകള്‍ മാത്രമെ ഇനി അനുവദിക്കാനാകൂ. ഫ്‌ളക്‌സ് നിരോധനത്തിനായി അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അജണ്ട കൊണ്ടുവരുമെന്നും അറിയിച്ചു.

മാലിന്യങ്ങള്‍ നാടുനിറയുകയാണെന്നും നിരോധിക്കപ്പെട്ട 40 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ നഗരത്തിലെ കടകളില്‍ സുലഭമാണെന്നും ഹണി ബെഞ്ചമിന്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഇങ്ങനെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നഗരം ചീഞ്ഞുനാറുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് പ്ലാസ്റ്റിക്‌രഹിതപട്ടണമായി മാര്‍ച്ചില്‍ കൊല്ലത്തെ പ്രഖ്യാപിക്കുകയെന്ന ചോദ്യവും അവര്‍ ഉന്നയിച്ചു. തെരുവുവിളക്കുകള്‍ കൃത്യമായി പ്രകാശിപ്പിക്കുന്നില്ലെന്ന് ബിജെപി കൗണ്‍സിലര്‍ ബി.ഷൈലജ പറഞ്ഞു. പലയിടത്തും ഇടുന്ന ലൈറ്റുകള്‍ തകരാറിലാകുന്നതായും ഡിവിഷനില്‍ എല്ലായിടത്തും ലൈറ്റുകള്‍ ഇടാമെന്ന വാഗ്ദാനം മേയര്‍ പാലിക്കണമെന്നും പറഞ്ഞു. എല്‍ഇഡി ലൈറ്റുകള്‍ കത്തിക്കുമെന്ന് പറഞ്ഞിട്ട് മൂന്നുമാസം പിന്നിട്ടിട്ടും അതുണ്ടാകാത്തത് അവിഹിതകരാര്‍ ഉണ്ടാക്കാത്തതുകൊണ്ടാണോ എന്ന ചോദ്യമായിരുന്നു പ്രേം ഉഷാര്‍ ഉന്നയിച്ചത്. കന്റോണ്‍മെന്റ് മൈതാനത്തില്‍ ലക്ഷങ്ങള്‍ ചിലവാക്കി നിര്‍മിച്ച നീന്തല്‍ക്കുളം ഉപയോഗശൂന്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാലത്തറ ഡിവിഷനില്‍ മാലിന്യനീക്കം കാര്യക്ഷമമാക്കണമെന്ന് എസ്.ആര്‍.ബിന്ദു പറഞ്ഞു. ഹോട്ടലുകളില്‍ ജിഎസ്ടിയുടെ പേരില്‍ നടത്തുന്ന കൊള്ളയെപറ്റിയായിരുന്നു അഡ്വ.ഗോപകുമാറിന്റെ പരാതി. പൊതുമരാമത്ത് പണികളില്‍ അലംഭാവം കാട്ടുന്ന കരാറുകാര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും ഇപ്പോള്‍ കൗണ്‍സിലര്‍മാരെ അവര്‍ വില വയ്‌ക്കാറു കൂടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, എ.കെ.ഹഫീസ്, റീന സെബാസ്റ്റ്യന്‍, ബാബു, പ്രശാന്ത്, മോഹനന്‍, അജിത്, ഉദയാ സുകുമാരന്‍, രാജേന്ദ്രന്‍, ബര്‍ലിന്‍, എസ്.ജയന്‍, ചിന്ത എല്‍.സജിത്, എം.എ.സത്താര്‍, നിസാറുദീന്‍, ജാനറ്റ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

India

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

Kerala

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: കളക്ടറേറ്റില്‍ രാത്രി ചര്‍ച്ച, മുതലെടുക്കാന്‍ സി പി എം

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

ഹരിതകര്‍മ്മസേനാംഗങ്ങള്‍ ദുരിതത്തില്‍; ഉദ്യോഗസ്ഥരും ഒരുവിഭാഗം ജനപ്രതിനിധികളും അടിമകളെ പോലെ കാണുന്നു

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

200 കോടിയും കടന്ന് സൂര്യയുടെ കറുപ്പ്‌ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക്

ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി തുറന്നുകൊടുക്കുന്നു

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

ഇന്ത്യന്‍ എഡിസനായുള്ള ആർ. മാധവന്റെ ‘ജി.ഡി.എന്‍’; ജൂലായ് 17ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.