Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വനത്തില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി; കണ്ടെത്തിയത് പാലപ്പിള്ളിയിലെ ജനകീയ കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 09:34 pm IST
inThrissur

പുതുക്കാട് : മരോട്ടിച്ചാല്‍ വനത്തില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ മരോട്ടിച്ചാല്‍ ഓലക്കയം വെള്ളച്ചാട്ടം കാണാന്‍ എത്തിയ ചാവക്കാട് സ്വദേശികളാണ് വഴിതെറ്റി ഉള്‍വനത്തില്‍ അകപ്പെട്ടത്. രണ്ട് ദിവസമായി ഇവര്‍ക്ക് വേണ്ടി വനപാലകരും,നാട്ടുകാരും, വന സംരക്ഷണസമിതിയും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കാട്ടില്‍ കിടന്ന് അവശനിലയിലായ യുവാക്കള്‍ക്ക് രക്ഷകരായത് പാലപ്പിള്ളിയിലെ ജനകീയ കൂട്ടായ്‌മയിലെ അംഗങ്ങളാണ്. പാലപ്പിള്ളിയില്‍ ജനകീയചന്ത നടത്തുന്ന ഇവര്‍ യുവാക്കളെ കാണാതായ വാര്‍ത്ത അറിഞ്ഞത് കഴിഞ്ഞ ദിവസം രാത്രിയാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഇവര്‍ ചന്ത അവസാനിപ്പിച്ച് യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുകയായിരുന്നു. ഏഴ് പേരടങ്ങുന്ന സംഘമാണ് തിരച്ചിലിന് ഇറങ്ങിയത്. കാട്ടില്‍ കയറി പരിചയമില്ലെങ്കിലും യുവാക്കളെ കണ്ടെത്തണമെന്നുള്ള നിശ്ചയദാര്‍ഢ്യവുമായി ദൗത്യത്തിന് ഇറങ്ങിതിരിച്ചു.

വെള്ളച്ചാട്ടത്തില്‍ നിന്നും ഏഴര കിലോമീറ്റര്‍ അകലെയാണ് യുവാക്കളെ കണ്ടെത്തിയത്. വഴിതെറ്റി രണ്ട് മലയിടുക്കുകള്‍ കടന്ന് കാട്ടുചോലയുടെ സമീപത്ത് അവശനിലയിലാണ് യുവാക്കള്‍ കിടന്നിരുന്നത്. രാവിലെ തിരച്ചില്‍ ആരംഭിച്ച സംഘം കാട്ടില്‍ കയറിയ ഉടനെ കാണാതായ യുവാക്കളുടെ പേരുകള്‍ വിളിച്ചും ഉറക്കെ കൂവി വിളിച്ചുമാണ് തിരച്ചില്‍ നടത്തിയത്. ഏകദേശം ഏഴ് കിലോമീറ്റര്‍ കടന്നപ്പോള്‍ മറുവശത്ത് നിന്ന് മനുഷ്യന്റേതായ ഒരു ശബ്ദം കേള്‍ക്കുകയായിരുന്നു. ശബ്ദം കേട്ട സ്ഥലത്തേക്ക് അര കിലോമീറ്ററോളം നടന്നു ചെന്ന സംഘത്തിന് കാണാന്‍ കഴിഞ്ഞത് ചോലക്കരികില്‍ അവശനിലയില്‍ കിടക്കുന്ന യുവാക്കളെയാണ്.

വെള്ളച്ചാട്ടത്തിനടുത്തെത്താനാകാതെ ദിശമാറി കാട്ടില്‍ അകപ്പെട്ട യുവാക്കള്‍ക്ക് നാടുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇത്രയും ദിവസങ്ങളില്‍ വെള്ളം മാത്രം കുടിച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത്. വെള്ളം കിട്ടുമെന്ന പ്രതീക്ഷയില്‍ ആന പോകുന്ന വഴി നോക്കി സഞ്ചരിച്ചാണ് ഇവര്‍ ചോലക്കരികില്‍ എത്തിയത്. രാത്രികളില്‍ വന്യമൃഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ പാറയുടെ മുകളില്‍ അഭയം തേടിയതായും യുവാക്കള്‍ പറഞ്ഞു. ഇവരെ രക്ഷിക്കാനായി എത്തിയ സംഘം കഴിഞ്ഞ ദിവസം രാത്രിയില്‍ പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം യുവാക്കള്‍ കേട്ടെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് അങ്ങോട്ട് പോകുന്നതിനോ മറുശബ്ദം വെക്കുന്നതിനോ ഇവര്‍ക്ക് ധൈര്യം ലഭിച്ചില്ല.

ഇതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെഏതോ ക്ഷേത്രത്തില്‍ നിന്നും ഭക്തിഗാനത്തിന്റെ ശബ്ദം കേട്ടത് ജനവാസ കേന്ദ്രത്തിന്റെ അരികിലെത്തിയതിനുള്ള സൂചന ഇവര്‍ക്ക് ലഭിക്കുകയായിരുന്നു. യുവാക്കളെ രക്ഷിച്ചു കൊണ്ടുവന്ന സംഘം കാട് വെട്ടി തെളിച്ചാണ് നാട്ടില്‍ എത്തിയത്. വനപാലകരുടെയോ മറ്റുള്ളവരുടെയോ സഹായമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘത്തിന് ആശംസകളുമായി നിരവധിപേരാണ് മരോട്ടിച്ചാല്‍ വല്ലൂരില്‍ എത്തിയത്. രക്ഷിച്ചുകൊണ്ടുവന്നവരെ സുരക്ഷിതമായി കൈമാറിയതിന് ശേഷമാണ് സംഘം മടങ്ങിയത്. വരന്തരപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് ഹസിം, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ മാത്യു, ഇസ്മയില്‍, അനീസ് വില്‍സണ്‍, ഷിജു, ബേബി, കുഞ്ഞുമുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ രക്ഷിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.