Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തുളുനാടിന്റെ ആശങ്കയും മലപ്പുറത്തെ മൂകതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 02:45 am IST
in Vicharam

ആശങ്കയും അവഗണനയുമാണ് കാസര്‍കോടിന്. നീലേശ്വരത്ത് കളക്ടര്‍ തന്നെ സമുദായ ശ്മശാനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടപ്പോള്‍, ഉപ്പളയില്‍ മഴയില്‍ തകര്‍ന്നതു നോക്കി നെടുവീര്‍പ്പിടാനെ നാട്ടുകാര്‍ക്കാകുന്നുള്ളൂ.

ഒന്നര ശതാബ്ദമായി തട്ടാന്‍ സമുദായക്കാര്‍ ഉപയോഗിക്കുന്ന നീലേശ്വരം തട്ടാച്ചേരിയിലെ സമുദായ ശ്മശാനം അടച്ചുപൂട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടതാണ് പ്രതിസന്ധിക്കു കാരണം. സമീപവാസികളായ 44 പേര്‍ ഒപ്പിട്ട പരാതിയാണ് ഇതിന് ആധാരമെങ്കിലും, പിന്നീട് 42 പേര്‍ പിന്‍വലിച്ചു. എങ്കിലും സാങ്കേതികത്വം പറഞ്ഞ് അധികൃതര്‍ നടപടിയെടുത്തു.

നീലേശ്വരം, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മേഖലകളിലെ അഞ്ഞൂറിലേറെ പേര്‍ ഈ ശ്മശാനം ഉപയോഗിച്ചിരുന്നു. ഇതു തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിക്കാനാണ് ക്ഷേത്രം ഭാരവാഹികളുടെയും സമുദായ സംഘടനകളുടെയും നീക്കം.

ഉപ്പള പച്ചിലംപാറ എസ്‌സി കോളനിക്കടുത്തെ ശ്മശാനത്തിന്റെ മേല്‍ക്കൂര ശക്തമായ കാറ്റിലും മഴയിലും പെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് നിലംപൊത്തിയതാണ്. കോളനിയിലെ 65 ലധികം കുടുംബങ്ങള്‍ ഈ ശ്മശാനത്തെ ആശ്രയിക്കുന്നു. മേല്‍ക്കൂര തകര്‍ന്നതിനാല്‍ മഴക്കാലത്ത് മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും ദഹിപ്പിക്കാനാകാത്ത സ്ഥിതിയിലാണ്.

മഴ പെയ്താല്‍ ഭാഗികമായേ ശവദാഹം നടക്കൂ. പകുതി കത്തിയ മൃതദേഹങ്ങളില്‍ നിന്ന് മഴ പെയ്താലുയരുന്ന ദുര്‍ഗന്ധം പ്രദേശവാസികളെ അസ്വസ്ഥരാക്കുന്നു. ശ്മശാന നവീകരണത്തിനായി 2016ല്‍ നാലര ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ലെന്ന് നാട്ടുകാര്‍.

‘ശ്മശാന മൂകത’

മലപ്പുറത്തെ തദ്ദേശ ഭരണാധികാരികള്‍ക്ക് പൊതുശ്മശാനമെന്നു കേള്‍ക്കുമ്പോഴേ മരണവീട്ടിലെ മൂകതയാണ്. ആരാധനാലയങ്ങളോട് ചേര്‍ന്ന് ശ്മശാനങ്ങള്‍ ഉള്ളതിനാല്‍ മറ്റു മതസ്ഥര്‍ക്ക് ആശങ്കയില്ല. എന്നാല്‍, മൂന്ന് സെന്റിലും മറ്റും പുരയിടങ്ങള്‍ തീര്‍ത്ത് ജീവിക്കുന്ന ഹൈന്ദവ വിശ്വാസികള്‍ പ്രതിസന്ധിയിലാകുന്നു.

പാരമ്പര്യശ്മശാനങ്ങള്‍ സംരക്ഷിക്കാനും ആധുനികവത്കരിക്കാനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അവഗണനയാണ് പതിവ്. ഈ പിടിപ്പുകേട് കൊണ്ടു മാത്രം പലതും കാടുകയറി നശിക്കുന്നു, കൈയേറ്റങ്ങള്‍ക്ക് വിധേയമാകുന്നു. സര്‍ക്കാര്‍ ഉത്തരവുകള്‍ കടലാസിലൊതുങ്ങുന്നു.

ഗ്രാമപഞ്ചായത്തുകള്‍ നഗരസഭകളായതോടെ അന്ത്യസംസ്‌കാരത്തിന്റെ നിയമകടമ്പകളും ഏറി. വീട്ടുവളപ്പുകളില്‍ ചിതയൊരുക്കി മൃതദ്ദേഹങ്ങള്‍ ദഹിപ്പിക്കുന്ന രീതിയോട് സമൂഹത്തിലെ ചിലരുടെ പ്രതികരണങ്ങള്‍ നഗരപ്രദേശങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. തിരുന്നാവായ, എടയൂര്‍, പുറത്തൂര്‍, വട്ടംകുളം, കുറുവ, മൂര്‍ക്കനാട്, തിരുവാലി, വണ്ടൂര്‍, ചോക്കാട്, മമ്പാട്, എടരിക്കോട്, പെരുമണ്ണ ക്ലാരി, നന്നമ്പ്ര ഗ്രാമപഞ്ചായത്തുകളിലും തിരൂരങ്ങാടി, കോട്ടക്കല്‍, പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളിലും ശ്മശാനങ്ങള്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.

തിരൂരങ്ങാടിയിലെ നൂറ്റിരുത്തി ഹരിജന്‍ ശ്മശാനത്തിലേക്ക് റോഡില്ലാത്തതിനാല്‍ ഇവിടെ മൃതദേഹങ്ങള്‍ എത്തിക്കാനാകുന്നില്ല. ചുറ്റും വെള്ളക്കെട്ട് നിറഞ്ഞ പ്രദേശമാണിത്. കഴിഞ്ഞ മാസം തോണിയിലാണ് ഒരു മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുവന്നത്. സമൂഹമാധ്യമങ്ങളിലടക്കം ഈ സംഭവം ചര്‍ച്ചയായെങ്കിലും അധികാരികളുടെ കണ്ണ് തുറന്നിട്ടില്ല.

(നാളെ: പരാധീനതകളുടെ പിടിയിലമര്‍ന്ന പാലക്കാട്. ആവലാതികളുമായി

ഐവര്‍മഠവും ശാന്തിതീരവും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

India

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

India

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

India

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.