അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ സ്വാമിനാരായണന്‍ ക്ഷേത്രത്തിലെ പുരോഹിതനെ അക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവാദത്തില്‍. ബിജെപി നേതാവ് കീര്‍ത്തി പട്ടേലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ ജുനഗദ്ദിലെ വിശ്വദര്‍ മേഖലിയിലാണ് പുരോഹിതന് നേരെ ആക്രമണം ഉണ്ടായത്.
സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുരോഹിതന്റെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. GJ 1 A9666 എന്ന നമ്പറുള്ള കാറിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘമാണ് പുരോഹിതനെ മര്‍ദ്ദിച്ചത്. കാറിന് മുന്‍വശത്തായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിയും സ്ഥാപിച്ചിരുന്നു.
















