Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റോഡ്, പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കണം ദുരന്തബാധിത മേഖലയ്‌ക്ക് പ്രത്യേക പാക്കേജ് വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 02:05 am IST
in Ernakulam

കാക്കനാട്: ഓഖി ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ദുരിതം വിതച്ച കടലോര മേഖലയ്‌ക്ക് ആശ്വാസം പകരുന്ന സമഗ്ര സഹായ പാക്കേജ് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ എസ്. ശര്‍മ്മ എംഎല്‍എയുടെയും ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെയും നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു.

ഡിസംബര്‍ 10,11 തീയതികളില്‍ ജില്ലയിലെത്തുന്ന മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന പാക്കേജ് നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. തീരദേശ മേഖലയ്‌ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിനുള്ള നടപടികളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തുന്നത്. തീരദേശ മേഖലയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്ന് റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മ്മിക്കണം. സ്ഥിര പരിഹാരം ആവശ്യമായ വിഷയങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തയാറാക്കി സര്‍ക്കാരിന് നല്‍കും.

വീടുകള്‍ തകര്‍ന്നവര്‍ക്ക് വാടകയ്‌ക്ക് വീടുകള്‍ ഏര്‍പ്പാടാക്കണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ കല്‍വെര്‍ട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. 100 മീറ്ററെങ്കിലും ദൂരത്തിലായിരിക്കണം സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.

കടലില്‍ നിന്ന് അടിച്ചുകയറുന്ന വെള്ളം ഒഴുകിപ്പോകുന്നതിന് ഇടത്തോടുകളുടെ ആഴം വര്‍ധിപ്പിക്കണം. കടല്‍ഭിത്തിയുടെ ഉയരവും വീതിയും വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ സഹായവും ലഭ്യമാക്കണം. ഇടുങ്ങിയ റോഡുകളും പാലങ്ങളും വീതി കൂട്ടണം. ദുരന്തമുണ്ടായാല്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനും രക്ഷപെടുന്നതിനും ഇടുങ്ങിയ റോഡുകള്‍ പ്രശ്നം സൃഷ്ടിക്കുന്നു. തീരദേശ റോഡിന് പടിഞ്ഞാറ് ഭാഗത്തുള്ളവരെ കിഴക്കന്‍ മേഖലയിലേക്ക് മാറ്റി താമസിപ്പിക്കണമെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ വീട് നിര്‍മ്മിച്ചു നല്‍കണമെന്നും ആവശ്യമുയര്‍ന്നു.

കൊച്ചി, മുനമ്പം അഴിമുഖങ്ങള്‍ വഴി കടലിലേക്ക് പോകുന്ന മത്സ്യബന്ധന ബോട്ടുകളുടെയും മത്സ്യത്തൊഴിലാളികളുടെയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമല്ല മേഖലയിലെ മുഴുവന്‍ പേര്‍ക്കും സൗജന്യ റേഷന്‍ നല്‍കണമെന്നും ആവശ്യമുണ്ടായി. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഫണ്ടുകള്‍ ഉപയോഗിക്കണം.

ഞാറയ്‌ക്കലില്‍ 180 മീറ്ററോളം പ്രദേശത്ത് കടല്‍ഭിത്തി തകര്‍ന്നു. എടവനക്കാടിനെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി തയാറാക്കണം. തീരദേശ റോഡിലേക്ക് വീണിരിക്കുന്ന വലിയ കല്ലുകള്‍ ഉടന്‍ നീക്കണം. നായരമ്പലത്ത് 37 കല്‍വെര്‍ട്ടുകള്‍ അടഞ്ഞു കിടക്കുകയാണ്. തീരദേശ റോഡുകള്‍ക്ക് കുറുകെ കല്‍വെര്‍ട്ടുകള്‍ നിര്‍മ്മിക്കണം. വാസയോഗ്യമല്ലാത്ത വീടുകളിലുള്ളവര്‍ക്ക് അടിയന്തിരമായി താമസ സൗകര്യം ഏര്‍പ്പെടുത്തണം.

പുലിമുട്ടിന്റെയും കടല്‍ഭിത്തിയുടെയും നിര്‍മ്മാണത്തിന് പ്രത്യേക പഠനം ആവശ്യമാണ്. ചെന്നൈ ഐഐടിയുമായി ചര്‍ച്ച ചെയ്ത് സാങ്കേതിക വശങ്ങള്‍ തീരുമാനിക്കാമെന്ന് എംഎല്‍എ അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടര്‍ ഷീല ദേവി, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ ഭാഗമായുള്ള പ്രത്യേക രക്ഷാപ്രവര്‍ത്തന സംഘത്തിന് കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിവരങ്ങള്‍ അറിയാം. പോലീസ്, ഫിഷറീസ്, ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, ആരോഗ്യം, ഫയര്‍ & റെസ്‌ക്യൂ, തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

സംസ്ഥാനത്തെയും സംസ്ഥാനത്തിനു പുറത്തു നിന്നുമുള്ള മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കണ്ടെത്തുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളാണ് ജോയിന്റ് ഓപ്പറേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടത്തുക. പോലീസ്, റവന്യൂ, ഫിഷറീസ്, കോസ്റ്റ്ഗാര്‍ഡ്, നാവികസേന എന്നിവയില്‍ നിന്നുള്ള അംഗങ്ങളാണ് സംഘത്തിലുള്ളത്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 7902200300, 7902200400, 0484 2423513.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

Kerala

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

പുതിയ വാര്‍ത്തകള്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

വില്ലനായത് കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ്; മൂന്നുപേരുടെ സാമ്പിളുകളിൽ ഷിഗെല്ല, അല്‍ റീമിനെതിരെ കേസെടുത്ത് പോലീസ്

ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി മക്കായക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍

അയാള്‍ കഥയെഴുതുകയാണ്… 18-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്റിക്വെ മാര്‍ക്വെസ്

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍

ലാലേട്ടന്‍ ഡാളസിലും

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.