ചാവക്കാട്: ഒരുമനയൂര്‍ മാങ്ങോട്ട് സ്കൂളിനു സമീപം കടന്നലുകളുടെ കൂട്ടമായ ആക്രമണത്തില്‍ 15 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരുമനയൂര്‍ കുറുപ്പേരി വള്ളികുട്ടി (75) പാറാട്ടുവീട്ടില്‍ നെഫീസ (65) എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും കല്ലായി സിദ്ധാര്ത്ഥന് ഭാര്യ ശശികല (52) അയ്യപ്പാട്ട് വേലായുധന് ഭാര്യ പാര്‍വ്വതി (63) പേലി കൃഷണന്‍കുട്ടി (64) മേപ്പുറത്ത് വേലായി ഭാര്യ ഇട്ടൂലി (67) അടിയറ പ്രഭാകരന് ഭാര്യ ജാനകി (64) എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.
മുഖത്തും കൈയ്യിലും തലയിലുമാണ് എല്ലാവര്ക്കും കുത്തേറ്റിട്ടുള്ളത്. കടന്നലുകള്‍ കൂട്ടമായി ഇളക് വരുന്നത് കണ്ട് കുറേ പേര് സമീപത്തെ കുളത്തില്‍ ചാടി. പ്രദേശത്ത് കൂറ്റന്‍ കടന്നല്‍കൂട് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: