ചെന്നൈ: പത്രപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) തലവനും നടനുമായ വിജയകാന്തിന് ജാമ്യമില്ലാ വാറണ്ട്. 2012-ല്‍ ചെന്നൈ വിമാനത്താവളത്തില്‍ പത്രസമ്മേളനത്തിനിടെ തമിഴ് ടിവി റിപ്പോര്‍ട്ടര്‍ എം. ബാലസുബ്രഹ്മണ്യനെ ഇടിച്ചുവെന്നാണ് കേസ്.
തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. വിജയകാന്ത് ആരോഗ്യ പരിശോധനക്ക് സിംഗപ്പൂരിലാണെന്നും അതിനാലാണ് ഹാജരാകാഞ്ഞതെന്നും വിജയകാന്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കേസ് ഫെബ്രുവരി 13ന് പരിഗണിക്കും.
















