ചവറ: പന്മന, ചവറ, തേവലക്കര, തെക്കുംഭാഗം, നീണ്ടകര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കരുനാഗപ്പള്ളി താലൂക്കിലെ തീരദേശമേഖലകളില്‍ കടല്‍ക്കയറ്റം ശക്തമാണ്. കടല്‍ ഭിത്തിയില്ലാതിരുന്ന ഭാഗങ്ങളിലാണ് കടല്‍ ശക്തമായി ആഞ്ഞടിച്ചത്. തീരദേശ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയത് ഏറെ നേരം ഗതാഗത തടസ്സം സൃഷ്ടിച്ചു. ആലപ്പാട് പഞ്ചായത്തില്‍ 28 കുടുംബങ്ങളെയും കോവില്‍ത്തോട്ടം, കരിത്തുറ പ്രദേശങ്ങളില്‍ കടല്‍കയറ്റം ശക്തമായതിനെ തുടര്‍ന്ന് 40 കുടുംബങ്ങളെയും സ്‌കൂളുകളില്‍ തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് ഉള്‍പ്പെടെ താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസുകളും ഇന്നലെ രാത്രിയില്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 9995777682.
















