പുനലൂര്‍: പുനലൂര്‍-ഇടമണ്‍ റെയില്‍വേ ട്രാക്കിലെ അലൈമെന്റ് ജോലികള്‍ പൂര്‍ത്തിയാക്കി സര്‍വീസ് പുന:രാരംഭിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസം ഗുരുവായൂര്‍ സര്‍വീസ് പാളം തെറ്റിയതിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. അങ്ങനെ കഴിഞ്ഞ ആഴ്ചയില്‍ അലൈമെന്റ്‌റ് ജോലികള്‍ക്കായി ഇതുവഴിയുള്ള സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നൂറോളം വരുന്ന തൊഴിലാളികള്‍ പണിയെടുത്താണ് അലൈമെന്റ് ജോലികള്‍ പൂര്‍ത്തിയാക്കി സര്‍വീസ് പുന:രാരംഭിക്കാന്‍ സൗകര്യമൊരുക്കിയത്. ട്രാക്കിലെ പല ഭാഗങ്ങളിലും മെറ്റല്‍ പാക്കിംഗ് ജോലികളും കൊടുംവളവുകളിലെ അലെമെന്റു കള്‍ പുന:ക്രമീകരിക്കേണ്ടി വരുമെന്നും റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് വീണ്ടും സര്‍വീസ് മുടങ്ങാന്‍ കാരണമാകും.
















