കണ്ണൂര്‍: അഴീക്കലില്‍ 45 യാത്രക്കാരുമായി പോയ കടത്ത് ബോട്ട് മുങ്ങി. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് ബോട്ട് മുങ്ങിയത്. ഇന്ന് ഉച്ചയ്‌ക്ക് 2.30നായിരുന്നു സംഭവം.
ബോട്ട് മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ബോട്ട് മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളിലെത്തി യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു.
അതേസമയം കോസ്റ്റല്‍ പോലീസ് സമയത്ത് എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. അഴീക്കലില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്
















