തിരുവനന്തപുരം: കടല്‍ക്ഷോഭം സംബന്ധിച്ച മുന്നറിയിപ്പ് 28 ന് തന്നെ സംസ്ഥാനത്തെ അറിയിച്ചിരുന്നതായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശക്തിയേറിയ ന്യൂനമര്‍ദ്ദം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. അതേസമയം ചുഴലിക്കാറ്റ് സംബന്ധിച്ച വിവരം 30 നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് വേണ്ട ധനസഹായം ഉറപ്പാക്കും.അതേസമയം ഇത്തരം സാഹചര്യം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകോപനത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
















