ദിബ്രുഗഡ്: ആസാമിലെ ദി്രബുഗഡ് സ്വദേശിനിയാണ് ഹേമപ്രഭ, ഒരു നിമിഷം വെറുതേയിരിക്കുന്നില്ല; സ്വന്തമായി ഏറ്റെടുത്തിരിക്കുകയാണ് ഒരു ദൗത്യം. വസ്ത്രങ്ങളില്‍ ഭഗവദ്ഗീത തുന്നിച്ചേര്‍ക്കുക. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും ഗീതാവചനങ്ങള്‍ തയ്ച്ചുചേര്‍ക്കുകയാണ് ഈ തയ്യല്‍ക്കാരി.
ഇതിനകം അവര്‍ ഗീതയുടെ 500 ്‌ശ്ലോകങ്ങളും ഇംഗ്ലീഷില്‍ ഒരധ്യായവും തുന്നിച്ചേര്‍ത്തു കഴിഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ തുങ്ങിയതാണ് ജോലി.
അതിനു മുന്‍പ് മറ്റൊരു കര്‍മ്മമാണ് സ്വയം ഏറ്റെടുത്തത്. ശങ്കരദേവ് ഗുണമാല 17 ഇഞ്ച് വലിപ്പവും 80 അടി നീളവുമുള്ള തുണിയില്‍ തുന്നിച്ചേര്‍ക്കുക. ഒന്‍പതു മാസമെടുത്താണ് ഗുണമാലയുടെ 24 വരികള്‍ വസ്ത്രത്തിന്റെ ഭാഗമാക്കിയത്. അതിനു ശേഷമാണ് ഗീതയിലേക്ക് തിരിഞ്ഞത്.
















