Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രൈമിലും കേരളം കേമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2017, 02:50 am IST
in India

ന്യൂദല്‍ഹി: വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വളരെ മുന്‍പിലെന്ന് അവകാശപ്പടുന്ന കേരളം കുറ്റകൃത്യങ്ങളിലും അത്ര പിന്നിലൊന്നുമല്ല. ദേശീയ തലത്തില്‍ ഒന്നാം സ്ഥാനമാണ്, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ സംസ്ഥാനമായ, വിദ്യാസമ്പന്നമായ കേരളത്തിന്.

പ്രത്യേക, പ്രാദേശിക നിയമ (എസ്എല്‍എല്‍) പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിന്; 1252.7. ഗുജറാത്താണ് രണ്ടാമത് (457.1) ഇതില്‍ ദേശീയ ശരാശരി വെറും 145.7 ആണ്. ഇത്തരം കേസുകളും കൂടുതല്‍ കേരളത്തിലാണ്, മൊത്തമുള്ളതിന്റെ 24.1 ശതമാനം. 15.5 ശതമാനവുമായി ഗുജറാത്തും തമിഴ്‌നാടും അടുത്തുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ നിരക്കിലും കേരളം പിന്നിലല്ല. ഒന്നാമത് ദല്‍ഹിയാണ് (974.9.) രണ്ടാമത് കേരളം; 727.6. കേരളത്തിന് വളരെ പിന്നിലായി മധ്യപ്രദേശാണ് മൂന്നാമത്; 337.9. ദേശീയ ശരാശരിയുടെ (233.6) ഇരട്ടിയിലേറെയാണ് കേരളത്തിലെ കുറ്റകൃത്യ നിരക്ക്.

തീര്‍ന്നില്ല. ഐപിസി പ്രകാരമുള്ള, മൊത്തം കുറ്റകൃത്യങ്ങളിലും കേരളം മുന്‍പിലാണ്, നാലാം സ്ഥാനം. 9.5 ശതമാനവുമായി യുപിയാണ് മുന്നില്‍. 8.9 ശതമാനവുമായി മധ്യപ്രദേശ് രണ്ടാമത്. മഹാരാഷ്‌ട്ര( 8.8 ശതമാനം) കേരളം( 8.7ശതമാനം) മൂന്നും നാലും സ്ഥാനങ്ങളില്‍. നാഷണല്‍ ക്രൈംസ് റിക്കാര്‍ഡ് ബ്യൂറോയുടെ 2016ലെ കണക്കാണിത്. യുപിയുമായി കേരളത്തിന് വലിയ വ്യത്യാസമൊന്നുമില്ല; 0.8 ശതമാനം. ആകെ കുറ്റകൃത്യങ്ങളില്‍ 14.7 ശതമാനം കേരളത്തിലാണ്.

കൊച്ചി രണ്ടാമത്

നഗരങ്ങളിലെ കുറ്റകൃത്യങ്ങളില്‍ കൊച്ചിയുണ്ട് മുന്നില്‍. പ്രത്യേക നിയമങ്ങള്‍, പ്രദേശിക നിയമങ്ങള്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങളില്‍ കൊച്ചിക്കാണ് രണ്ടാം സ്ഥാനം. ചെന്നൈയാണ് ഒന്നാമത്, മൂന്നാമത് സൂററ്റ്. 19 മഹാനഗരങ്ങളില്‍ നടന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ 32.9 ശതമാനവും നടന്നത് ചെന്നൈയിലാണ്. കൊച്ചി 12.9 ശതമാനം. സൂററ്റ് 12.6 ശതമാനം.

രാജ്യത്ത് മൊത്തം 48,31,515 കുറ്റകൃത്യങ്ങളാണ് 2016ല്‍ നടന്നത്. ഇവയില്‍ 29,75,711 ഐസിപി പ്രകാരമെടുത്തവ. 18,55,804 എണ്ണം പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ പ്രകാരമെടുത്തവ.2015ലെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളില്‍ നേരിയ വര്‍ധന (2.6 ശതമാനം)യുണ്ട്.

രാജ്യത്ത് കൊലക്കേസുകള്‍ കുറഞ്ഞുവരികയാണ്. 2015ല്‍ 32,127 കൊലപാതകള്‍ നടന്നു. 2016ല്‍ ഇത് 30,450 ആയി. സ്ത്രീകള്‍ക്കെതിരായ അക്രങ്ങള്‍ വര്‍ദ്ധിച്ചു. യുപിയാണ് മുന്‍പില്‍ (49,262) ബംഗാള്‍ രണ്ടാമത് (32,513)

ജനസംഖ്യ വച്ച് താരതമ്യം ചെയ്യാം

മൊത്തം ജനസംഖ്യയും കുറ്റകൃത്യ നിരക്കും കൂടി താരതമ്യം ചെയ്യണം. കുറ്റകൃത്യങ്ങളില്‍ ഒന്നാമതുള്ള യുപിയില്‍ ജനസംഖ്യ 2192.4 ലക്ഷം. മധ്യപ്രദേശില്‍ ജനസംഖ്യ 782.6 ലക്ഷം. മഹാരാഷ്‌ട്രയില്‍ 1205.5 ലക്ഷം. കേരളത്തില്‍ ഇത് 357.5 ലക്ഷം മാത്രം. കേരളത്തിന്റെ ഇരട്ടിയും നാലും ആറും ഇരട്ടിയുമുള്ള സംസ്ഥാനങ്ങളാണിവ. അവിടങ്ങളിലെ കുറ്റകൃത്യനിരക്കുകള്‍ക്കടുത്താണ് കൊച്ചു കേരളത്തിലെ കുറ്റകൃത്യങ്ങളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

Main Article

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

പുതിയ വാര്‍ത്തകള്‍

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.