കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പ്രസിദ്ധമായ സ്‌കൂളില്‍ അധ്യാപകന്‍ നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. റാണികുത്തിയിലെ ജിഡി ബിര്‍ള സെന്റര്‍ ഫോര്‍ എഡ്യൂക്കേഷനിലെ കായിക അധ്യാപകനാണ് ടോയിലറ്റ് മുറിക്കുള്ളില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
യൂണിഫോമില്‍ രക്തവും നിര്‍ത്താത്ത കരച്ചിലുമായാണ് പെണ്‍കുട്ടി വീട്ടിലേയ്‌ക്ക് മടങ്ങിയത്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് രക്തശ്രാവം കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്തുകയായിരുന്നു.
സ്‌കൂളില്‍ വച്ച് നടന്ന സംഭവങ്ങളെ കുറിച്ച് കുട്ടി വിവരിക്കുകയും ഫോട്ടോയിലൂടെ കായിക അധ്യാപകനാണ് ഇതിന് പിന്നിലെന്ന് കുട്ടി തിരിച്ചറിയുകയും ചെയ്തു. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
















