തൃശൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി എന്‍.കെ.സുനില്‍ കുമാറിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. കോഴിക്കോട് ദേശീയപാതയില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് വിയ്യൂര്‍ ജയിലിലാണ് ചോദ്യം ചെയ്യല്‍ നടക്കുക.
ചെറുവണ്ണൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ജയിലില്‍ കഴിയുന്ന സമയത്ത് 300ലേറെത്തവണയാണ് സുനില്‍ സ്വര്‍ണക്കവര്‍ച്ചക്കേസ് പ്രതികളുമായി സംസാരിച്ചത്.
















