കൊച്ചി: അഭിനയ ജീവിതത്തില്‍ അന്‍പത് വര്‍ഷം തികയ്‌ക്കുന്ന കെപിഎസി ലളിതയ്‌ക്കു പാലക്കാട്ട് സ്വീകരണം. ലളിതം 50 എന്ന പേരില്‍ അഭിരാമി അസോസിയേറ്റ്സ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റും എകതാ പ്രവാസി റഹിം ഒലവക്കോടും പാന്ഥേര ലിയോയും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
വൈകിട്ട് നാലിന് വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ സിനിമാ, നാടക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍ കെപിഎസി ലളിതയെ ആദരിക്കും. പരിപാടിയുടെ ഭാഗമായി നിര്‍ധനരായ പത്ത് വിധവകള്‍ക്ക് വീട് പണിതു നല്‍കുന്നതിന്റെ പ്രഖ്യാപനവും ജീവിത വിജയം കൈവരിച്ച സ്ത്രീകളെ ആദരിക്കലും നടക്കും. പാസ് മുഖേനയാണ് പ്രവേശനം. പാസെടുക്കുന്നവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പാക്കേജും നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഒരാള്‍ക്ക് റെനോ ക്വിഡ് കാറും സമ്മാനമായി നല്‍കും.
പത്രസമ്മേളനത്തില്‍ എകതാ പ്രവാസി പ്രതിനിധി റഹിം ഒലവക്കോട്, അഭിരാമി അസോസിയേറ്റ്സ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി നിഷാദ് ഷെമീര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുരളി പാലക്കാട് എന്നിവര്‍ പങ്കെടുത്തു.
















