Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

പുല്ലുവട്ടിയിലെ ശ്വാനന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:30 am IST
inVicharam

‘പട്യൊട്ട് തിന്നൂല്ല്യ പശൂനെ തിന്നാന്‍ സമ്മതിക്കൂല്ല്യ’ ഇതാണ് കേരളത്തിലെ മിക്ക തദ്ദേശ ഭരണകൂടങ്ങളിലേയും സ്ഥിതി. പദ്ധതി വിഹിതം 20 ശതമാനം പോലും ചെലവഴിക്കാത്തവരാണ് മിക്ക പഞ്ചായത്തുകളും നഗരസഭകളും. കേന്ദ്രം അനുവദിച്ച പല വികസന ഫണ്ടുകളും ചെലവാക്കാത്തത് നാട്ടില്‍ വികസനം വന്നാലോ എന്ന് പേടിച്ചിട്ടാണോ എന്നു തോന്നും! വികസനം വന്നാല്‍ അത് ജനം ചര്‍ച്ചയാക്കില്ലേ? കേന്ദ്രസഹായം കൊണ്ടാണ് നേട്ടമുണ്ടായതെന്ന് ജനം അറിഞ്ഞാല്‍ കഴിഞ്ഞില്ലേ കഥ! ഒന്നും ചെയ്യാതിരിക്കലാണ് ഇപ്പോഴത്തെ ഇടതുഭരണം. ജനം പൊറുതിമുട്ടി രോഷാകുലരാകും. ദേഷ്യമുള്ളവരെ വഴിതെറ്റിക്കാന്‍ എളുപ്പമാണ്. ദളിത്, പശു, ബീഫ് എന്നിത്യാദി വിഷയങ്ങള്‍ കേന്ദ്രവിരുദ്ധമായി പ്രസംഗിച്ച് വഴിതെറ്റിക്കുന്നതാണ് ഇടതുശൈലി.

തലസ്ഥാനത്തെ നഗരസഭയില്‍ ഈയിടെ നടന്നതും ഇതുതന്നെ. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്നത് സഖാക്കളാണ്. കേവലം നാലുപേരുടെ ഭൂരിപക്ഷത്തില്‍! തലസ്ഥാനത്ത് ഇടതിനും വലതിനും ബദലായി ചിന്തിക്കുന്നവരുണ്ടെന്നുള്ളതിന്റെ തെളിവാണ് ഒ. രാജഗോപാല്‍ജിയുടെ നിയമസഭയിലേക്കുള്ള ചരിത്രവിജയം. സത്യത്തില്‍ ഇടതന്മാരെ ഞെട്ടിച്ച സംഭവമാണ്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 20 ല്‍ കൂടുതല്‍ വാര്‍ഡുകളില്‍ ബിജെപി ജയിച്ചാല്‍ സംസ്ഥാന പ്രസിഡന്റിന് മോതിരം സമ്മാനമായി നല്‍കാമെന്ന് വീമ്പിളക്കിയ താടിക്കാരന്‍ സഖാവ് 30 കൗണ്‍സിലര്‍മാര്‍ അധികം ജയിച്ചപ്പോള്‍ ‘ബെറ്റ്’ വച്ച മോതിരം സ്വയം വിഴുങ്ങി തടിയൂരി!

കുറച്ചുകാലമായി പ്രതിപക്ഷത്തെ നോക്കുകുത്തികളും ദുര്‍ബലരുമാക്കി വായടിപ്പിച്ച് വാലാട്ടികളാക്കിയ മുഖ്യന്റെ അസംബ്ലിയിലെ കലാപരിപാടികള്‍ കാണുമ്പോള്‍ തേങ്ങ മേല്‍ക്കൂരയിലേക്ക് എറിഞ്ഞുടക്കുന്ന റൂഫിന്റെ പരസ്യത്തിലെ ഒരാളെയാണ് ഓര്‍മവരിക. പ്രതിപക്ഷം കുട്ടയിലാക്കിയ ആരോപണത്തേങ്ങകള്‍ റൂഫിലെറിഞ്ഞു പൊട്ടിച്ചുതീര്‍ന്നതോടെ സാമാജികര്‍ എല്ലാവരും വരിവരിയായി നിന്ന് കയ്യടിച്ച് അഭിനന്ദിക്കുന്നു. മുഖ്യന്‍ ജേതാവാകുന്നു. പ്രതിപഷം അന്തംവിട്ട് രക്ഷയില്ലാതെ മുദ്രാവാക്യം വിളിച്ച് വാക്കൗട്ട് നടത്തി രക്ഷപ്പെടുന്നു! പരിപാവനമായ കേരള നിയമസഭയുടെ വികലരൂപം കണ്ട് ജനം മടുത്തു. ഇവരെയാണല്ലോ നമ്മള്‍ തെരഞ്ഞെടുത്തതെന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു!

‘വാപ്പയുടെ പേര് നന്നാക്കി’ എന്നൊരു പഴമൊഴിയുണ്ട്. കടത്തുകാരന്‍ വാപ്പ വഞ്ചി അരയ്‌ക്കുവെള്ളത്തില്‍ നിര്‍ത്തിയാണ് ആളെ ഇറക്കിയിരുന്നത്. മകന്‍ വഞ്ചിക്കാരനായപ്പോള്‍ കഴുത്തിന് വെള്ളത്തിലാണ് വഞ്ചി നിര്‍ത്തി ആളെ ഇറക്കുന്നത്! പൂര്‍വ്വികരായ മുഖ്യമന്ത്രിമാരൊന്നും ഖജനാവ് വിഴുങ്ങികളായിരുന്നില്ല. ഇത്രയ്‌ക്കും ക്രൂരരോ ഹൃദയശൂന്യരോ ആയിരുന്നില്ല. അവരെല്ലാം ജന്മംകൊണ്ടും പാരമ്പര്യംകൊണ്ടും സംസ്‌കാരംകൊണ്ടും ശ്രേഷ്ഠരായിരുന്നു. ആരേയും കൊന്നും കൊല വിളിച്ചുമല്ല മുഖ്യമന്ത്രിമാരായത്. ഏലംകുളം ആദ്യത്തെ മുഖ്യനായിരുന്നു. ഈ സഖാവ് മുഖ്യന് അവസാനത്തെ മുഖ്യനാവാനാണ് യോഗം!

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ മുടിഞ്ഞ സമരംകൊണ്ട് ഭരിക്കാനാകാതെ തൊയ്‌രം കെടുത്തിയ പാര്‍ട്ടി സെക്രട്ടറിയാണീ മുഖ്യന്‍! അധികാരം കിട്ടിയപ്പോള്‍ ഭരിക്കാന്‍ പറ്റാതെ- ഭരണപരിചയം കഷ്ടിയാണ്- കുത്തഴിഞ്ഞ മന്ത്രിസഭയിലെ അഴിമതി പ്രശ്‌നങ്ങളും വിവാദങ്ങളും തീര്‍ക്കാനേ മൂപ്പര്‍ക്ക് സമയമുള്ളൂ. ഇതാണ് വിധി എന്നു പറയുന്നത്. ഈ മുഖ്യന്റെ ശരീരത്തില്‍ ഏതോ ഒരു സാധു രാഷ്‌ട്രീയക്കാരന്റെ പ്രേതം ഒഴിയാബാധയായി കൂടിയിട്ടുണ്ട്. ഒരു ‘രക്ഷ’ കെട്ട്യാല്‍ ഒഴിഞ്ഞുപോകുമോന്ന് നിശ്ചല്ല്യ.

ഇഷ്ടല്ല്യാത്ത അച്ചി തൊട്ടതെല്ലാം കുറ്റം! ഘടകകക്ഷിയായ സിപിഐ തോളിലിരുന്ന് ചെവികടിക്കുന്നു എന്ന് ആനത്തലക്കാരനും, സിപിഐഎം മന്ത്രിമാരെ കരുതിക്കൂട്ടി അഴിമതിക്കാരും കയ്യേറ്റക്കാരുമാക്കുന്നു എന്ന് കണ്ണൂര്‍ക്കാരന്‍ പാര്‍ട്ടി സെക്രട്ടറിയും ആരോപിക്കുന്നു. ഈ അമ്മായിപ്പോര് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ്.

ഘടകകക്ഷി ഭരണത്തില്‍ കയ്യാളാവുമ്പോള്‍ അല്‍പസൊല്‍പം അഴിമതികളൊക്കെ കണ്ടില്ലെന്ന് നടിക്കണ്ടെ? അതല്ലെ മുന്നണി മര്യാദ? വല്ലേട്ടനായ സിപിഎമ്മിലെ മന്ത്രിമാരുടേ്യം എംഎല്‍എമാരുട്യേം കാലുവാരുന്നത് മര്യാദകേടല്ലെ! സ്വയം രണ്ടഴിമതി ചെയ്ത് ഒപ്പത്തിനൊപ്പാവ്യേല്ലെ വേണ്ടത്?!

സിപിഐ ഇല്ലെങ്കിലും സിപിഎമ്മിന് ഒറ്റക്ക് ഭരിക്കാനാവും. ഇത് ഇരുകുട്ടര്‍ക്കുമറിയാം. അതുകൊണ്ടല്ലെ സിപിഐ മന്ത്രിമാരെ തെറിവിളിച്ച് പുറത്തുചാടിക്കാന്‍ മണിയാശാനെ ഏര്‍പ്പാടാക്കിയത്! എത്ര തെറി കേട്ടാലും കടിച്ചുതൂങ്ങി മുന്നണിയില്‍ നില്‍ക്കണത് വേറെ ഗതിയില്ലാത്തതുകൊണ്ടാ! എന്നാലും കാനക്കാരന്‍ സെക്രട്ടറി എടക്കിടക്ക് ചൂടന്‍ പ്രതികരണങ്ങള്‍ നല്‍കും! സിപിഐഎം ഒറ്റക്ക് മത്‌സരിച്ചാല്‍ പൊട്ടിപ്പൊളിയുമെന്നാണ് മൂപ്പരുടെ വാദം! പണ്ട് ഇഎംഎസ് പറഞ്ഞപോലെ ഭരണം പിടിക്കാന്‍ ഏതു ചെകുത്താനേയും കൂട്ടുപിടിക്കുമെന്ന് പറഞ്ഞപോലെ ബീഫ് ഭോജികളായ മുസ്ലിം തീവ്രവാദി സംഘടനകളുണ്ടല്ലോ ജയിപ്പിക്കാന്‍!

ചാണ്ടി പ്രശ്‌നത്തില്‍ സിപിഐയുടെ നിലപാടിനെ ‘അ’സാധാരണമെന്നാണ് സഖാവ് മുഖ്യന്റെ വിശേഷണം. എന്ത് അഴിമതി ചെയ്താലും പണച്ചാക്കായ ചാണ്ടിയുടെ പൃഷ്ടം താങ്ങുന്ന മുഖ്യനെ, മന്ത്രിസഭാ യോഗത്തില്‍നിന്നെങ്കിലും വിട്ടുനിന്ന് പ്രതിഷേധം അറിയിച്ചത് അത്ര വലിയ കുറ്റമാണോ? ഇതിലെന്താ അസാധാരണത്വം? ഈ സഖാവ് മുഖ്യന്‍ ഭരണത്തില്‍ കയറിയ അന്നുമുതല്‍ ഇന്നേവരെ മുഖ്യമന്ത്രി എന്ന നില മറന്ന് ചെയ്യാനും പറയാനും പാടില്ലാത്ത നിരവധി അസാധാരണ പ്രവൃത്തികളല്ലേ ചെയ്തുകൂട്ടിയത്? പ്രതിപക്ഷത്തായിരുന്നപ്പോള്‍ മാധ്യമങ്ങളെ മുന്‍മുഖ്യന്റെ കുളിമുറിവരെ പ്രവേശിപ്പിക്കണമെന്ന് വീറോടെ വാദിച്ച അതേ നാവുകൊണ്ടൊാണ് മാധ്യമക്കാരോട് ‘കടക്ക് പുറത്ത്- പുറത്തു പോ’ എന്നൊക്കെ ‘പെറ്റ പട്ടിയെപ്പോലെ കടിച്ചുകീറി ആക്രോശിക്കുന്നത്! എന്നിട്ടൊ, മാധ്യമങ്ങളെ വിലക്കുന്നില്ലെന്ന് പച്ചക്കള്ളവും പറയുന്നു!

”നാക്ക് പിഴച്ചാല്‍ പോക്കും പിഴക്കും” എന്നൊരുചൊല്ലുണ്ട്. നാക്കിന് എല്ലില്ലാത്ത ഒരുത്തനെ മന്ത്രിയാക്കിയ അന്നുമുതല്‍ ശനിദശ ആരംഭിച്ചു. (ഈ മുഖ്യന്റെ തല ഈ വിദ്വാന്റെ കക്ഷത്തിലാണോ എന്ന് സഖാവ് മുഖ്യന്റെ വിധേയത്വം കണ്ടാല്‍ തോന്നും! സ്ത്രീകളെ അഭിസാരികകളാക്കി തെറിയിലഭിഷേകം ചെയ്ത ഒരു കാടന്‍ നേതാവിനെ ന്യായീകരിച്ച്, ഭാഷയെ വികലമായി വ്യാഖ്യാനിച്ച സഖാവ് മുഖ്യന്റെ നാടന്‍തെറിയെ നാട്ടുഭാഷയാക്കി സമര്‍ത്ഥിക്കാനുള്ള പാടവം അസാധാരണംതന്നെ! അതിലെന്താ അത്ഭുതം? സഖാവ് സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കേ കൂറുമാറിയ ഒരു രാഷ്‌ട്രീയനേതാവിനെ ‘പരമനാറി’ എന്ന് സംബോധന ചെയ്ത ആളാണല്ലോ.

ഈ നിയമസഭയില്‍ നാക്കുപിഴക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അത് രാജഗോപാല്‍ജി മാത്രമായിരിക്കും! അതുകൊണ്ടാണ് പറഞ്ഞത് നിയമസഭയുടെ പോക്ക് ശരിയായ ദിശയിലല്ലാ എന്ന്! മന്ത്രിസഭയ്‌ക്കകത്തുതന്നെ അഭിപ്രായവ്യത്യാസമുള്ളവരുണ്ട്. അവരുടെ മുറുമുറുപ്പ് സഖാവ് മുഖ്യന്റെ കണ്ണുരുട്ടലില്‍ മൗനികളാവുകയാണ്. പുകച്ചു പുറത്തുചാടിക്കാന്‍ ഇന്ധനം കരുതുന്നവര്‍ കൂട്ടത്തില്‍ത്തന്നെയുണ്ടെന്ന് സഖാവ് മുഖ്യന്‍ ഓര്‍ത്താല്‍ നന്ന്. ദേവസ്വങ്ങള്‍ കയ്യടക്കിയതുകൊണ്ടോ എന്‍എസ്എസിനെ തൃപ്തിപ്പെടുത്താന്‍ മുന്നോക്ക സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതുകൊണ്ടോ വികസനം വരില്ല. ഇതൊക്കെ ഒരുതരം ‘തട്ടിപ്പറി’ മാത്രമാണ്. ഹിന്ദുക്ഷേത്രങ്ങളിലെ വരുമാനത്തിലും അവയുടെ തകര്‍ച്ചയിലുമാണ് മുഖ്യന്റെ കണ്ണ്.

പുരാണത്തില്‍ ഹിരണ്യാക്ഷനെന്നൊരു അസുരനുണ്ടായിരുന്നു. അസുരരാജാവ് ക്ഷേത്രങ്ങളെ നശിപ്പിച്ചു. ഋഷിമാരെ കൊലചെയ്തു. ജനങ്ങളെ ഭയപ്പെടുത്തി ഭഗവല്‍നാമത്തിനു പകരം ‘ഹിരണ്യായ നമ’ എന്ന് ഉച്ചരിപ്പിച്ചു. ആ അസുര ഭരണത്തിന്റെ തനിപകര്‍പ്പാണ് ഇപ്ലത്തെ ഇടതുഭരണം!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.