Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തെരുവുവിളക്കുകള്‍ പൂര്‍ണ്ണമായും പ്രകാശിക്കുന്നില്ല മണ്ഡലകാലം ആരംഭിച്ചിട്ടും ജില്ലാആസ്ഥാനം ഇരുളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 01:00 am IST
inPathanamthitta

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലാആസ്ഥാനത്തിന്റെ മിക്കഭാഗങ്ങളും ഇരുളില്‍ തന്നെ. സന്ധ്യകഴിഞ്ഞാല്‍ നഗരത്തിലെ പ്രധാന കവലകളില്‍ മാത്രമാണ് തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നത്. ഇടവഴികള്‍ ഏതാണ്ട് പൂര്‍ണ്ണമായും അന്ധകാരത്തിലാണ്.

രാത്രിയില്‍ വ്യാപാരശാലകളിലെ വെളിച്ചമാണ് യാത്രക്കാര്‍ക്ക് ആശ്രയം. കടകള്‍ അടച്ചുകഴിഞ്ഞാല്‍ കാല്‍നടയാത്രക്കാരടക്കം ഏറെബുദ്ധിമുട്ടുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാനകവാടം എന്ന നിലയില്‍ ആയിരക്കണക്കിന് അയ്യപ്പന്‍മാരാണ് ദിവസവും പത്തനംതിട്ടയില്‍ എത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം രാത്രിയില്‍ ഇവിടെ എത്തുന്ന തീര്‍ത്ഥാടകര്‍ പൊട്ടിപ്പൊളിഞ്ഞ ബസ്സ്റ്റാന്റും ഇരുള്‍മൂടിയ പാതകളും കണ്ട് അമ്പരപ്പിലാണ്. നഗരത്തില്‍ അടുത്തകാലത്തായി സ്ഥാപിച്ചിട്ടുള്ള പൊക്കവിളക്കുകള്‍ പോലും പൂര്‍ണ്ണതോതില്‍ പ്രകാശിക്കുന്നില്ല. സെന്‍ട്രല്‍ ജംങ്ഷന്‍, അബാന്‍, സെന്റ് പീറ്റേഴ്‌സ് ജംങ്ഷന്‍ തുടങ്ങി പ്രധാന ഇടങ്ങളില്‍ മാത്രമാണ് ഇവ വെളിച്ചം പകരുന്നത്.

സ്റ്റേഡിയം ജംങ്ഷനിലെ പൊക്കവിളക്ക് നാളുകളായി തകരാറിലാണ്. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് ജില്ലാ ആസ്ഥാനത്തെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ പണംനല്‍കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പഴയ ബസ്സ്റ്റാന്റും പരിസരവും 8 മണിയോടെ ഇരുളിലാകും. ഒന്നു രണ്ട് സോളാര്‍ ലൈറ്റുകള്‍ മാത്രം മിന്നി കത്തുമെങ്കിലും അതിന്റെ പ്രകാശം എങ്ങും എത്താനില്ല. നിരത്തുകളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന ട്യൂബ് ലൈറ്റുകളും സോഡിയം വേപ്പര്‍ ലാമ്പുകളുമാണ് ഇപ്പോളും പലയിടത്തും പ്രകാശം പരത്തുന്നത്.

പില്‍ക്കാലത്ത് വൈദ്യുതി നിരക്ക് ലാഭിക്കാനായി സിഎഫ്എല്‍ഉം പിന്നീട് എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചെങ്കിലും ഇതൊന്നും ഫലപ്രദമായില്ല.

ഇതിനും പുറമെ കഴിഞ്ഞ ഭരണസമിതി നഗരസഭാ പ്രദേശത്ത് സോളാര്‍ ലൈറ്റുകളും വ്യാപകമായി സ്ഥാപിച്ചിരുന്നു. വളരെ ചുരുങ്ങിയ ഇടത്തുമാത്രം വെളിച്ചം ലഭിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ അധികകാലം നിലനിന്നുമില്ല. ഇവയുടെ ബാറ്ററിയൂണിറ്റുകള്‍് സാമൂഹികവിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ചതോടെ ഭൂരിപക്ഷവും പ്രവര്‍ത്തന രഹിതമായി. പിന്നീട് തെരുവുവിളക്കുകളുടെ കാര്യത്തില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചുമില്ല. ജനപ്രതിനിധികളുടെ വികസന ഫണ്ട് വിനിയോഗിച്ച് പ്രധാന ഇടങ്ങളില്‍ പൊക്കവിളക്കുകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ഇതിന്റേയും അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കാറില്ല.

ഇവയുടെ വൈദ്യുതി നിരക്ക് അടയ്‌ക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ബാദ്ധ്യതയാവുകയും ചെയ്യുന്നു. മാറിമാറി വരുന്ന നഗരസഭാ ഭരണസമിതികള്‍ നടപ്പാക്കുന്ന ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികളാണ് നഗരം ഇരുളിലാകുന്നതിന്റെ പ്രധാന കാരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു
Kerala

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

India

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Seva Bharathi

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.