ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാലയുടെ സ്വാഗതസംഘം രൂപീകരണം പട്ടിമറ്റം പ്രിയദര്‍ശിനി ഹാളില്‍ സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ എന്‍. അജിത് ഉദ്ഘാടനം ചെയ്യുന്നു
പിറവം: ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാല ഡിസംബര്‍ 23 മുതല്‍ 29വരെ കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി അറുനൂറോളം പ്രവര്‍ത്തകര്‍ ഒത്തുകൂടുന്ന ശില്ശാലപയുടെ സ്വാഗതസംഘം രൂപീകരണം പട്ടിമറ്റം പ്രിയദര്‍ശിനി ഹാളില്‍ നടന്നു.
സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ എന്‍. അജിത്ത് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍, സംസ്ഥാന സമിതിയംഗം പി.എന്‍. സുരേന്ദ്രന്‍, സംസ്ഥന ഭഗിനി പ്രമുഖ് ഡോ. ആശാഗോപാലകൃഷ്ണന്‍ എന്നിവര്‍ സ്വാഗതസംഘം രൂപീകരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. ജില്ലാ കാര്യദര്‍ശി ഡോ. എന്‍.കെ. പ്രവീണ്‍, ജില്ലാ ഭഗിനി പ്രമുഖ് ലിഷ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ബാലഗോകുലം ജില്ലാ രക്ഷാധികാരി വേണു വാര്യത്ത്, മുന്‍ ശബരിമല മേല്‍ശാന്തി എ.ആര്‍. രാമന്‍ നമ്പൂതിരി, പരമഭട്ടാര കേന്ദ്രീയ വിദ്യാലയം ചെയര്‍മാന്‍ വി.എസ്. കാര്‍ത്തികേയന്‍ നായര്‍, ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെയര്‍മാന്‍ എം.എ. രാജു, സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ എന്‍. അജിത്ത്, പ്രസാദ് പാറയ്‌ക്കല്‍, മധുസൂദനന്‍, ആര്‍എസ്എസ് ജില്ലാ സംഘചാലക് പ്രൊഫ. ഇ.വി. നാരായണന്‍, പരമഭട്ടാര കേന്ദ്രീയവിദ്യാലയം ഹെഡ്മിസ്ട്രസ് എന്‍. സതി, പ്രൊഫ. എം.ജെ. ജയശ്രീ എന്നിവര്‍ രക്ഷാധികാരികളും മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയംഗം ടി.എം. വര്‍ഗീസ് അധ്യക്ഷനുമായി സ്വഗതസംഘം രൂപീകരിച്ചു.
















