സൂററ്റ്: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ജമാത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സെയ്ദിനെ മോചിപ്പിച്ച പാക്ക് നടപടിയെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തീവ്രവാദത്തെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങള്‍ക്ക് ആഗോളതലത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഗുജറാത്തിലെ സൂററ്റില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുകശ്മീരിലെ വര്‍ഗീയ സംഘര്‍ഷത്തിന് അയവ് വന്നിട്ടുള്ളതായും ജെയ്റ്റ്‌ലി പറഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ സൈന്യത്തിന് നേരെ മുമ്പ് കല്ലെറിഞ്ഞിരുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് കൂടുതലായിരുന്നു. എന്നാല്‍, നോട്ട് നിരോധനത്തിന് ശേഷം ഇതില്‍ കുറവ് വന്നിട്ടുണ്ട്. നോട്ട് നിരോധനം അക്രമത്തെ തടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















