തിരുവനന്തപുരം: സ്ത്രീസുരക്ഷ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലനം കൂടുതല്‍ സ്ഥലങ്ങളില്‍ നടപ്പാക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി എല്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സ്വയം പ്രതിരോധ പരിശീലനം നല്‍കും.
വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള സംസ്ഥാനതല സ്വയംപ്രതിരോധ പരിശീലന പരിപാടിയില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അറുപതോളം പേരാണ്് തിരുവനന്തപുരം എസ്എപിയില്‍ 10 ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ബെഹ്‌റ വിതരണം ചെയ്തു.
ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപി സുദേഷ്‌കുമാര്‍, പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടറും പദ്ധതിയുടെ അക്കാദമിക് കോ-ഓര്‍ഡിനേറ്ററുമായ പി.എസ്.രാജശേഖരന്‍, വനിതാസെല്‍ എസ്പി അലക്‌സ് കെ.ജോണ്‍ എന്നിവര്‍ സംസാരിച്ചു.
















