Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പട്ടികജാതി കമ്മീഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് തേടി; മേയര്‍ ആശുപത്രി വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 02:09 am IST
in Thiruvananthapuram

തിരുവനന്തപുരം: നഗരസഭ കൗണ്‍സില്‍ യോഗത്തിനുശേഷമുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മേയര്‍ ഇന്നലെ ആശുപത്രി വിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഓര്‍ത്തോപീഡിക്‌സ്, സര്‍ജറി, മെഡിസിന്‍ വിഭാഗം മേധാവികള്‍, ആര്‍എംഒ, യൂണിറ്റ് മേധാവി എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗംകൂടി ആരോഗ്യനില പരിശോധിച്ച ശേഷമാണ് മേയറെ ഡിസ്ചാര്‍ജ് ചെയ്തത്. രണ്ടാഴ്ചത്തെ വിശ്രമമാണ് മേയര്‍ക്ക് ഡോക്ടര്‍മാര്‍ വിധിച്ചിട്ടുള്ളത്. കഴുത്തിലെ കോളറും കാലിലെ ബാന്‍ഡേജും രണ്ടാഴ്ച തുടരണം. വേദന സംഹാരികളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ മേയറുടെ ആശുപത്രിവാസം അവസാനിപ്പിച്ചത് ദേശീയപട്ടികജാതി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍. മുരുഗന്റെ തെളിവെടുപ്പാണെന്ന് വിലയിരുത്തുന്നു. മേയറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പട്ടികജാതി കമ്മീഷന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

നഗരസഭയില്‍ നടന്ന സംഘര്‍ഷത്തില്‍ മേയര്‍ക്ക് ഗുരുതര പരിക്ക് പറ്റിയെന്നാണ് സിപിഎം പ്രചരിപ്പിച്ചിരുന്നത്. സംഘര്‍ഷത്തിനിടെ പരിക്കൊന്നുമില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടും നെറ്റിയില്‍ വച്ചുകെട്ടിയും അതീവഗുരുതരാവസ്ഥയിലെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു. പ്രത്യേക നിരീക്ഷണത്തിലുമാക്കി.

ആരോഗ്യമന്ത്രി സന്ദര്‍ശിച്ചശേഷമാണ് ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം നിര്‍ദ്ദേശംനല്‍കി മേയറെ വേഷം കെട്ടിപ്പിച്ചത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ കണ്ടവര്‍ മേയറുടെ വച്ചുകെട്ടിനെസമൂഹമാധ്യമങ്ങളിലൂടെ കളിയാക്കി പ്രതികരിച്ചു. ഇതോടെ മേയറുടെ ആശുപത്രി വാസത്തെ സംബന്ധിച്ച് എയിംസിലെ മെഡിക്കല്‍ സംഘം പരിശോധന നടത്തണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.

ജാതിപ്പേരു പറഞ്ഞ് അപമാനിച്ചതിന് തെളിവെടുപ്പിനെത്തിയ ദേശീയപട്ടികജാതി കമ്മീഷന്‍ ഉപാധ്യക്ഷനോട് കൗണ്‍സിലര്‍ ലക്ഷ്മി കാര്യങ്ങള്‍ വിശദീകരിക്കെ മേയറുടെ ആശുപത്രിചികിത്സയും ശ്രദ്ധയില്‍പ്പെടുത്തി. തെളിവെടുപ്പിന് ശേഷം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കമ്മീഷന്‍ ആരോഗ്യവകുപ്പിനോട് മേയറുടെ മെഡിക്കല്‍റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ വി.കെ. പ്രശാന്തിനെ ചികിത്സിച്ച മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാരുടെ സംഘം വെട്ടിലായി.

ഉന്നത മെഡിക്കല്‍ സംഘം പരിശോധിക്കണമെന്ന് നിര്‍ദ്ദേശം വന്നാല്‍ മേയറെ ചികിത്സിച്ച ഡോക്ടര്‍മാരുടെ കാര്യം കുഴപ്പത്തിലാകും. ഇതോടെയാണ് ഇന്നലെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അടിയന്തര മെഡിക്കല്‍ബോര്‍ഡ് യോഗം ചേര്‍ന്ന് മേയറെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത്.

മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഗുരുതര പരിക്ക് പറ്റിയെന്നു പറഞ്ഞവര്‍ ഇന്നലെ സാരമായി പരിക്കേറ്റെന്ന് തിരുത്തി. മേയര്‍ ആശുപത്രിവിട്ടതോടെ രണ്ടാഴ്ചയെങ്കിലും ചികിത്സവേണമെന്ന് പറഞ്ഞവര്‍ പരിക്ക് ഭേദമായെന്ന് റിപ്പോര്‍ട്ട് നല്‍കാനായിരിക്കും ശ്രമിക്കുക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

Kerala

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.