തിരുവനന്തപുരം: ചിന്മയാമിഷന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ 23 വരെ ഗീതാജ്ഞാനയജ്ഞം സംഘടിപ്പിക്കും. ചിന്മയമിഷന് ആഗോള അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദയാണ് യജ്ഞത്തിന് നേതൃത്വം നല്‍കുന്നത്. ഭഗവദ്ഗീത 15-ാം അധ്യായമായ പുരുഷോത്തമയോഗത്തെ ആസ്പദമായി ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് എന്ന വിഷയത്തിലാണ് സ്വാമിയുടെ പ്രഭാഷണം. 17 മുതല്‍ 23 വരെ കോ-ബാങ്ക് ടവേഴ്സ് ആഡിറ്റോറിയത്തില്‍ വൈകിട്ട് 6.30 മുതല്‍ 7.30 വരെയാണ് യജ്ഞം. ഉദ്ഘാടനം മെട്രോമാന് ഇ. ശ്രീധരന് നിര്‍വഹിക്കും.
സ്വാമി സ്വരൂപാനന്ദ മാനേജ്മെന്റ് ക്ലാസുകളുടെയും വ്യക്തിത്വവികാസ് പരിശീലനങ്ങളുടെയും ശില്പശാലകളുടെയും രംഗത്ത് ലോകപ്രശസ്ത പരിശീലകന് കൂടിയാണ്. ഫോര്‍ഡ് ലണ്ടന്‍ ബിസിനസ് സ്കൂള്‍, ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ സ്വാമിയുടെ ക്ലാസുകള്‍ നടന്നിട്ടുണ്ട്. ചിന്മയ സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ സ്വാമി ആസ്ട്രേലിയ, ഇംഗ്ലണ്ട്, ആഫ്രിക്ക, മദ്ധ്യപൂര്‍വേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ചിന്മയാമിഷന് ചുമതല വഹിച്ചിരുന്നു. കോയമ്പത്തൂര്‍ ചിന്മയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ ഡയറക്ടര്‍ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: