അമ്പലപ്പുഴ: കുഞ്ചന്‍ നമ്പ്യാര്‍ സാംസ്കാരികോത്സവത്തിന്റെ പേരില്‍ പഞ്ചായത്തില്‍ പണം ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ പാളി.
അമ്പലപ്പുഴ വടക്കു ഗ്രാമപഞ്ചായത്തിലാണ് ബിജെപി അംഗങ്ങളുടെഎതിര്പ്പിനെത്തുടര്ന്ന് നീക്കം തടസ്സപ്പെട്ടത്. രണ്ടുമാസം മുമ്പാണ് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് മിഴാവ് എന്ന പേരില്‍ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിക്കായാണ് പഞ്ചായത്തുകളില്‍ അമ്പതിനായിരം രൂപ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്.
ഇതിന്‍പ്രകാരം പഞ്ചായത്ത് കമ്മറ്റി പണം നല്കാന് ശ്രമം നടത്തിയതോടെ ബിജെപി അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഏഴംഗങ്ങളുള്ള സിപിഎം ഭരണ പക്ഷത്ത് രണ്ടംഗങ്ങള്‍ ഹാജരായില്ല. രണ്ട് എസ്ഡിപിഐക്കാര് സിപിഎമ്മിന് ഒപ്പം നിന്നു.
ബിജെപിയുടെ അഞ്ചംഗങ്ങള്ക്കൊപ്പം നാലുപേര്‍ കൂടി ഉറച്ചു നിന്നതോടെ നീക്കം പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: