Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വൈത്തിരിയില്‍ നടത്തികൊണ്ടിരുന്ന വയല്‍ നികത്തല്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2017, 09:57 pm IST
in Wayanad

കല്‍പ്പറ്റ: ചുരം സംരക്ഷണത്തിന്റെ പേരില്‍ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങള്‍ സ്വീകരിച്ച നടപടികളുടെ മറവില്‍ വൈത്തിരിയില്‍ നടത്തികൊണ്ടിരുന്ന വയല്‍ നികത്തല്‍ തടഞ്ഞു. ജില്ലയി ല്‍ പാര്‍ക്കിംഗിന് വയല്‍ നികത്താന്‍ അനുമതി കൊടുത്തത് അറിയില്ലെന്ന് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോഴിക്കോട് ജില്ല യില്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ ഇവിടെയും അറിയിക്കേണ്ടതാണെ ന്നും അവര്‍ പറഞ്ഞു. അനധികൃത വയല്‍ നികത്തലിനെകുറിച്ച് അന്വേഷണം നടത്തുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരിയും പറഞ്ഞു.

ലക്കിടിയില്‍ വന്‍തോതില്‍ വയലുകളും ചതുപ്പുകളും മണ്ണിട്ട് നികത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. നവംബര്‍ ഒന്നുമുതല്‍ ചുരത്തില്‍ വാഹന പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. പകരം ലക്കിടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ആളുകള്‍ക്ക് ചുരത്തിലേക്ക് നടന്നുവന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ് അനുമതിയുള്ളത്. പാര്‍ക്കിംഗ് സ്ഥലം ഒരുക്കുന്നതിന്റെ മറവില്‍ ചുരത്തിന്മുകളില്‍ ലക്കിടിയിലാണ് വയലുകളും ചതുപ്പുകളും നികത്തിയത്.

കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന ലക്കിടിയില്‍ നിലവില്‍ മഴയുടെ അളവ് കുറഞ്ഞുവെങ്കിലും വയനാട്ടില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശം ലക്കിടി തന്നെയാണ്. വയനാട്ടിലെ മിക്ക നദികളുടെയും പ്രഭവ സ്ഥാനവും ലക്കിടിയാണ്. പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മേഖലയില്‍ അധികൃതരുടെ ഒത്താശയോടെ കൂറ്റന്‍ ഫഌറ്റുകളും സുഖവാസ കേന്ദ്രങ്ങളും ഹോട്ടലുകളും ഉയരുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ ചതുപ്പുകള്‍ നികത്താതിരിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ് ചുരം സംരക്ഷണത്തിന്റെ മറവില്‍ ചതുപ്പുകള്‍ നികത്താന്‍ ഉടമകള്‍ക്ക് അവസരം ലഭിച്ചത്.

പാര്‍ക്കിംഗിന് സ്ഥലം ന ല്‍കാമെന്ന കരാറിലാണ് ഉടമകള്‍ സ്ഥലം നിരത്തിയത്. എന്നാല്‍ നാമമാത്രമായ കരാര്‍ കാലയളവു കഴിഞ്ഞാല്‍ നികത്തിയ സ്ഥലത്ത് ഉടമക്ക് മറ്റ് സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുക വഴി ലക്കിടിയുടെ ജൈവീക ആവാസ വ്യവസ്ഥയെ കൊന്നൊടുക്കാനാണ് അധികൃതര്‍ കൂട്ടുനില്‍ക്കുന്നത്. നിലവില്‍ വയല്‍ നികത്തുന്നതിന് നിയമം അനുവദിക്കുന്നില്ല. വാഹനപാര്‍ക്കിംഗിന്റെ മറവി ല്‍ ചുതുപ്പ് നികത്തിക്കഴിഞ്ഞാല്‍ ജനരോക്ഷം ഉണ്ടാകില്ലെന്നും പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നുമാണ് ഉടമകളുടെ കണക്കുകൂട്ടല്‍. ലക്കിടിയില്‍ വയലുകളും ചതുപ്പുകളും നികത്തിയതിന് ഏകദേശം 150 മീറ്റര്‍ അകലെയായി സര്‍ക്കാര്‍ ഭൂമിയുണ്ട്. ഈ സ്ഥലം വൃത്തിയാക്കിയാല്‍ പാര്‍ക്കിംഗിന് ഉപയോഗിക്കാമെന്നിരിക്കെയാണ് പരിസ്ഥിതിക പ്രാധാന്യമുളള സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തുന്നത്. ലക്കിടിയില്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്റെ മറവില്‍ നിയമവിരുദ്ധമായി രാത്രികാലങ്ങളിലടക്കമാണ് ചതുപ്പുകള്‍ നിരത്തിയത്.

വ്യക്തിഗത നിര്‍മ്മാണങ്ങള്‍ക്കൊഴികെയുള്ള ഏതുതരം കുന്നിടിക്കലിനും നികത്തലിനും പാരിസ്ഥിതിക അനുമതി വേണമെന്ന 2014ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ലക്കിടിയില്‍ ചതുപ്പ് നികത്തിയത്. ജൈവപ്രാധാന്യമുള്ളതും മഴക്കുഴികള്‍ക്ക് പോലും നിയന്ത്രണമുള്ളതും ഭൂമി നിരങ്ങല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതുമായ ഭൂപ്രദേശമാണ് ലക്കിടി. ഈ പ്രദേശത്ത് നടത്തുന്ന കുന്നിടിക്കലം വയല്‍ നികത്തലും പ്രകൃതിദുരന്തങ്ങള്‍ക്കും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കും വഴിതെളിക്കും.

ചുരത്തില്‍ ഗതാഗതക്കുരുക്കിന് വഴിതെളിക്കുന്നതും സുരക്ഷാ ഭീതി ഉയര്‍ത്തുന്നതും ടോറസ് ലോറികളും അമിത ഭാരവുമായി വരുന്ന ടിപ്പര്‍, കണ്ടെയ്‌നര്‍ ലോറികളുമാണ്. ഇവ നിയന്ത്രിക്കാതെ വാഹന പാര്‍ക്കിംഗിന്റെ പേരില്‍ ലക്കിടിയിലെ ചതുപ്പുനിലങ്ങള്‍ നികത്താനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ട്. ആംബുലന്‍സുകളടക്കം ചുരത്തില്‍ കുടുങ്ങുന്നത് വലിയ വാഹനങ്ങള്‍ കാരണമാണ്. ചുരം റോഡ് തകരുന്നതിന് കാരണവും അമിത ഭാരം കയറ്റിയ വലിയ ലോറികളാണ്. ഇവ നിയന്ത്രിക്കുന്നത് നടപടി സ്വീകരിക്കുന്നതിനു പകരം പരിസ്ഥിതി നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കാനും ആലോചിക്കുന്നുണ്ടെന്ന് ഗ്രീന്‍ക്രോസ് ഭാരവാഹികളായ അബു പൂക്കോട്, സക്കീര്‍ വൈത്തിരി, ബോണി കെയര്‍, നൗഫല്‍ എന്നിവര്‍ പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

Kerala

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

Kerala

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

Kerala

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

Entertainment

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

പുതിയ വാര്‍ത്തകള്‍

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.