ന്യൂദല്‍ഹി: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച വിദ്യാര്‍ത്ഥിക്ക് ജിഹാദികളുടെ വധഭീഷണി. എ.കെ. 47 തോക്ക് ചൂണ്ടി വീഡിയോ കോളിലൂടെ ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ അമിത് സിങ്ങിനാണ് ഭീഷണി ലഭിച്ചത്.
മുഹമ്മദ് ഐമാന്‍ എന്നയാളുള്‍പ്പെടെ മൂന്ന് പേര്‍ തോക്ക് ചൂണ്ടി പ്രത്യക്ഷപ്പെട്ട വീഡിയോ കോളില്‍ പ്രത്യാഘാതം നേരിടാന്‍ തയ്യാറായിക്കോളൂ എന്ന മുന്നറിയിപ്പുമുണ്ടായി. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുള്‍ മുസ്ലിം ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണെന്ന് ഇവര്‍ പറഞ്ഞതായി അമിത് സിങ്ങ് പോലീസിന് മൊഴി നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കും യുപി പോലീസിലും അമിത് പരാതി നല്‍കി. മീററ്റ് മേഖലാ ഐജി അന്വേഷണത്തിന് ഉത്തരവിട്ടു. ബെംഗളൂരുവില്‍ നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ട് ഒറിജിനലാണോ എന്നത് പരിശോധിക്കുകയാണ്.
ഇടത്-ജിഹാദി സംഘമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്നായിരുന്നു അമിത് സിങ്ങിന്റെ ഫേസ്ബുക്കിലെ കമന്റ്.
















