ഹൈദരാബാദ്: തെലങ്കാനയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വനിതാ പോലീസിനെ കൊണ്ട് മസാജ് ചെയ്യിക്കുന്ന വിഡിയോ പുറത്തായി. ഗഡ് വാള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹസ്സനാണ് കീഴുദ്യോഗസ്ഥയായ വനിതാ ഹോം ഗാര്‍ഡിനെ കൊണ്ട് മാസാജ് ചെയ്യിച്ചത്. കണ്ണടച്ച് കിടക്കുന്ന ഉദ്യോഗസ്ഥന് കാക്കി സാരിയിലുള്ള വനിതാ ഹോം ഗാര്‍ഡ് മസാജ് ചെയ്ത് നല്‍കുന്നതാണ് ദൃശ്യത്തിലുള്ളത്.
എന്നാല്‍ സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വിശദീകരണവുമമായി ഹസ്സന്‍ രംഗത്തെത്തി. ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും കസേരയിലിരിക്കുന്ന തന്റെ പുറം തിരുമി തരുന്നത് സഹപ്രവര്‍ത്തകനാണെന്നും ഹസന്‍ പറഞ്ഞു.വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജൊഗുലമ്ബ ഗഡ്വാള്‍ പോലീസ്ഓഫീസര്‍ എസ് എം വിജയ് പറഞ്ഞു.
ഹൈദരാബാദില്‍ പുരുഷ പോലീസിനെക്കൊണ്ട് മസസ്സാജ് ചെയ്യിപ്പിക്കുന്ന മറ്റൊരു പോലീസുദ്യോഗസ്ഥന്റെ വീഡിയോ അടുത്തിടെ വന്‍ വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടറെ ഈ മാസം ആദ്യം സേനയില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.
https://youtu.be/6bGlULZ8N-I?t=3
















