ന്യൂദല്‍ഹി: ഗുരുഗ്രാമിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന പ്രദ്യുമന്‍ ഠാക്കുറിന്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ കൊലയാളിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ്.
സ്കൂള്‍ മാനേജ്മെന്‍റിന് ഇതില്‍ പങ്കുണ്ടെന്ന് പ്രദ്യുമന്റെ പിതാവ് വരുണ്‍ ഠാക്കുര്‍ ആരോപിച്ചു. യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സ്കൂള്‍ മാനേജ്മെന്‍റിന് ഇതില്‍ പങ്കുണ്ട്. അധികാരികളെ സ്വാധീനിക്കുന്ന കഴിവുള്ള ചിലര്‍ ഇതില്‍ ഇടപെടുന്നുണ്ടെന്നും വരുണ്‍ ഠാക്കുര്‍ പറഞ്ഞു.
















