Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ചുവപ്പുഭീകരത തുടച്ചുനീക്കാന്‍ , ഉറക്കെ വിളിക്കൂ വന്ദേ മാതരം…’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2017, 10:32 pm IST
in Kerala

                   മുദ്രാവാക്യം മുഴക്കി നടന്നുനീങ്ങുന്ന പെണ്‍കുട്ടികള്‍

തിരുവനന്തപുരം: ‘ചുവപ്പുഭീകരത തുടച്ചുനീക്കാന്‍ ഉറക്കെ വിളിക്കൂ വന്ദേ മാതരം….’ പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് വിവിധ ഭാഷകളില്‍ ഈ മുദ്രാവാക്യമുയര്‍ന്നപ്പോള്‍ ഇടതുഭീകരതയക്കെതിരെയുള്ള ഇടിമുഴക്കമായി. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സംസ്ഥാനങ്ങളിലെ എബിവിപി പ്രവര്‍ത്തകര്‍ ഇടത് ഭീകരതയക്കെതിരെ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളാല്‍ തലസ്ഥാനം മണിക്കൂറുകളോളം മുഖരിതമായി.

ഓരോ സംസ്ഥാനത്തിന്റെയും തനത് താളങ്ങളുമായാണ് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. താളമേളങ്ങളുടെ അകമ്പടിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ ഇടത് ഭീകരയക്കുള്ള താക്കീതായി. വിവിധ ഭാഷകളിലാണെങ്കിലും മുദ്രാവാക്യങ്ങള്‍ക്ക് ഒരേ അര്‍ത്ഥമായിരുന്നു. പിണറായി വിജയന്‍ കൊലപ്പെടുത്തിയ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം അന്വേഷിക്കുക എന്നതായിരുന്നു മുഴുവന്‍ പ്രവര്‍ത്തകരും ഉന്നയിച്ച ആവശ്യം.

‘കേരളം ദൈവത്തിന്റെ സ്വന്തം നാട്, മാര്‍ക്‌സിസം കേരളത്തെ ചെകുത്താന്റെ നാടാക്കുന്നു, ‘ജനാധിപത്യത്തെ കൊലപ്പെടുത്തിയ പിണറായി നാണമില്ലാതെ അധികാരത്തില്‍ തുടരുന്നു’, ‘കേരളം കൊലക്കളമാകുമ്പോള്‍ ഇടത് സര്‍ക്കാര്‍ മൗനത്തില്‍’, ‘രാജേഷും സുജിതും ബലിദാനികളായി, ഇനിയൊരു നരഹത്യ അനുവദിക്കില്ല’, ‘കേരളത്തിലെ ഇടത് ഭീകരത അവസാനിപ്പിക്കാനായി ഞങ്ങള്‍ വരുന്നു’, ‘മാര്‍ക്‌സിസം തകരട്ടെ, ജനാധിപത്യം പുലരട്ടെ’, ‘ശങ്കരനും നാരായണനും പിറന്ന മണ്ണില്‍ ഇടതുഭീകരത വേണ്ടേ വേണ്ട.’, ‘പിണറായി ഭരണം രാജ്യത്തിന് അപമാനം’, ‘പിണറായി സര്‍ക്കാര്‍ തുലയട്ടെ’, ‘ജാതിപക്ഷം വേണ്ട, മതപക്ഷം വേണ്ട, രാഷ്‌ട്രപക്ഷം മതിയിവിടെ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഹിന്ദിയിലും തമിഴിലും മറാഠിയലും ഗുജറാത്തിയിലമൊക്കെ മുഴങ്ങി.

യൂണിവേഴ്‌സിറ്റി കോളേജിന്റെ മുന്‍വശത്ത് എത്തിയപ്പോഴേക്കും റാലി ആവേശത്തിലായി. കേരളഘടകം കൂടി റാലിയുടെ പിന്‍വശത്ത് അണിനിരന്നതോടെ റാലിയുടെ ആവേശം വാനോളമുയര്‍ന്നു. മുദ്രാവാക്യങ്ങള്‍ ഉച്ചത്തിലായി. മാര്‍ക്‌സസിറ്റ് ഭീകരത ഓരോന്നും എണ്ണിഎണ്ണിപ്പറഞ്ഞായിരുന്നു റാലി മുന്നോട്ട് നീങ്ങിയത്. ഇടത് ഭീകരതയക്കെതിരെയുള്ള മുന്നറിയിപ്പായിരുന്നു ഓരോ മുദ്രാവാക്യവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

Samskriti

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

Samskriti

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

പുതിയ വാര്‍ത്തകള്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.